കഴക്കൂട്ടത്ത് വയോധികനെ ആക്രമിച്ചു; പ്രതി അറസ്റ്റിൽ - കഴക്കൂട്ടത്ത് വയോധികനെ ആക്രമിച്ചു
ഗിരീഷാണ് അറസ്റ്റിലായത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയത്.

തിരുവനന്തപുരം: വയോധികനെ താബൂക്ക് കല്ല് കൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്‌തു. കഴക്കൂട്ടം സ്വദേശി അയ്യപ്പന്‍ എന്ന് വിളിക്കുന്ന ഗിരീഷി (48) നെയാണ് അറസ്റ്റ് ചെയ്‌തത്. കരിയിൽ സ്വദേശിയായ ദേവരാജൻ എന്നയാൾക്കാണ് പരിക്കേറ്റത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് കരിയില്‍ ജംഗ്ഷന് സമീപം നിന്ന ദേവരാജനെ താബൂക്ക് കല്ല് കൊണ്ട് തലയിലും, ശരീരത്തിലും ഇടിക്കുകയായിരുന്നു. സംഭവം കണ്ടു നിന്ന നാട്ടുകാർ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്ത് നടത്തിയ തിരച്ചിലിൽ പ്രതി പിടിയിലായി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടർ എസ്‌എച്ച്ഒ ജെ.എസ് പ്രവീണിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.