തിരുവനന്തപുരം:അയിരൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വയോധികന്‍ അറസ്റ്റില്‍. 88 കാരനാണ് അറസ്റ്റിലായത്. നാലും ഏഴും വയസുള്ള സഹോദരിമാരാണ് ലൈംഗികാതിക്രമത്തിന് ഇരയായത് (Pocso Case In Ayiroor).
സ്വന്തം വീട്ടില്‍ വച്ചാണ് കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായത്. പ്രതിയായ വയോധികന്‍ കുട്ടികളുടെ മുത്തച്ഛന്‍റെ സുഹൃത്താണ്. മുത്തച്ഛന്‍ മരിച്ചതിനു ശേഷവും ഇയാള്‍ ഇടക്കിടയ്‌ക്ക് വീട്ടില്‍ പോയിരുന്നു. ഇത്തരത്തില്‍ വീട്ടിലെത്തിയ സമയത്താണ് പെണ്‍കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് ഇരകളായത് (Elderly Man Arrested In Pocso Case).
വീട്ടിലെത്തിയ ഇയാള്‍ പലതവണ കുട്ടികളെ അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ട്. ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി സ്‌കൂളില്‍ അവശനിലയില്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകരാണ് വിവരം ചോദിച്ചറിഞ്ഞത്. പെണ്‍കുട്ടി വിവരം പറഞ്ഞതോടെ അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു (Pocso Case Arrest In Ayiroor).
വിവരം അറിഞ്ഞ് ചെല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഇളയ കുട്ടിയും ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പുറത്തറിഞ്ഞത്. ഇതോടെ ചൈല്‍ഡ് ലൈന്‍ അയിരൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു. അറസ്റ്റിലായ ഇയാളെ വൈദ്യ പരിശോധനയ്‌ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.
ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടെന്ന് കുട്ടികള്‍ കൗണ്‍സലിങ്ങില്‍ അറിയിച്ചിരുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികളെ ഇയാള്‍ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.