യുവാവിനെ തലയ്ക്ക് അടിച്ചു കൊന്നു; സഹോദരന്‍ കസ്റ്റഡിയില്‍ - അരുവിക്കര കൊലപാതകം
കൊലപാതകം റേഡിയോ ഓഫ് ചെയ്തുവെന്ന കാരണത്താല്‍
തിരുവനന്തപുരം: അരുവിക്കരയിൽ അനുജനെ സഹോദരൻ കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു. കാച്ചാണി സ്വദേശിയായ സമീർ (27) ആണ് മൂത്ത സഹോദരന്‍റെ അടിയേറ്റ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച രാത്രി 12.30നായിരുന്നു സംഭവം. റേഡിയോ ഓഫ് ചെയ്‌തെന്ന കാരണത്തിനാണ് ഹാളിൽ ഉറങ്ങിക്കിടന്ന സമീറിനെ സഹോദരൻ ഹിലാൽ തലയ്‌ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിക്ക് വച്ച് ഇയാൾ മരിച്ചു. മാനസിക രോഗിയായ ഹിലാലിനെ അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.