തിരുവനന്തപുരം : മലയാളത്തിലെ വാര്‍ത്താചാനലുകള്‍ക്കെതിരെ വിമര്‍ശനവുമായി സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. ദേശീയ പണിമുടക്കിന്‍റെ പശ്ചാത്തലത്തിലാണ് എംപിയുടെ പ്രതികരണം. ട്രേഡ് യൂണിയനുകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തൊഴിലാളി മേഖലയില്‍ സൃഷ്‌ടിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരായ ജനവികാരമാണ് പൊതു പണിമുടക്ക്. ചാനലുകള്‍ പണിമുടക്കിന്റെ പൊതുവികാരം ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല. പണിമുടക്കില്‍ പങ്കെടുത്ത സംഘടനകള്‍ തലസ്ഥാനത്ത് സംഘടിപ്പിച്ച പ്രകടനത്തിനുശേഷം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു എംപി.