തിരുവനന്തപുരം: ആര്യൻകോട് വാവോടിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ട് കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ പിടിയിലായി. വാവോട് സ്വദേശികളായ വിജിൻ (19) സുജിൻ(19) സഞ്ജയ്(19) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആര്യങ്കോട് സി.ഐ പ്രദീപ്, നർക്കോട്ടിക് സെൽ എസ്.ഐ ഷിബുകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, പ്രവീൺ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
ആര്യൻകോട് വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ട് കിലോ കഞ്ചാവ് പിടികൂടി - അറസ്റ്റിൽ
കമ്പം, തേനി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മൊത്തമായി കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പന സംഘത്തിന് കൈമാറുന്ന സംഘത്തിലെ പ്രധാനികളെയാണ് പിടികൂടിയത്
ആര്യൻകോട് വീട്ടിൽ സൂക്ഷിച്ചിരുന്ന എട്ട് കിലോ കഞ്ചാവ് പിടികൂടി
കമ്പം, തേനി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മൊത്തമായി കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പന സംഘത്തിന് കൈമാറുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സംഘത്തിൽപ്പെട്ട രണ്ടുപേരെ അടുത്തിടെ വെള്ളറടയിൽ നിന്ന് പിടികൂടിയിരുന്നു. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
Last Updated : Oct 2, 2020, 8:30 PM IST