കേരളം

kerala

ETV Bharat / state

ഇത് ആഘോഷത്തിന്‍റെ പെരുന്നാളല്ല, ഒത്തൊരുമയുടെ പെരുന്നാള്‍ - ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

തലസ്ഥാനത്ത് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ പെരുന്നാളിനോട് അനുബന്ധിച്ച് ഈദ് ഗാഹുകള്‍ നടന്നു.

ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

By

Published : Aug 12, 2019, 10:14 AM IST

തിരുവനന്തപുരം: ത്യാഗസ്മരണയില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. തലസ്ഥാനത്ത് ഉള്‍പ്പടെ വിവിധയിടങ്ങളില്‍ പെരുന്നാളിനോട് അനുബന്ധിച്ച് ഈദ് ഗാഹുകള്‍ നടന്നു. ഇത് ആഘോഷത്തിന്‍റെ പെരുന്നാളല്ലെന്നും എല്ലാ വിശ്വാസികളും പ്രളയത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ രംഗത്ത് ഇറങ്ങണമെന്നും പാളയം ഇമാം വി.പി സുഹൈബ് മൗലവി പറഞ്ഞു. പെരുന്നാള്‍ ആഘോഷത്തിനായി മാറ്റിവെച്ച പണം ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഇമാം പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ കഴിയാത്ത ഒരാഘോഷവും ആഘോഷമല്ല. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും മഹാപ്രളയം കൊണ്ട് ഈ പ്രളയത്തെയും അതിജീവിക്കണമെന്നും ഇമാം കൂട്ടിചേർത്തു. പാളയത്തിന് പുറമെ പുത്തരിക്കണ്ടം മൈതാനം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും ഈദ് ഗാഹുകള്‍ നടന്നു.

ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

ABOUT THE AUTHOR

...view details