കേരളം

kerala

ETV Bharat / state

മയോണൈസ് 'മാറ്റിപ്പിടിക്കാം'; പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസിന്‍റെ ഉല്‍പാദനവും സംഭരണവും വില്‍പനയും നിരോധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉത്തരവിറക്കി. പകരം വെജിറ്റബിള്‍ മയോണൈസോ, പാസ്‌ചറൈസ് ചെയ്ത മുട്ടയില്‍ നിന്നുണ്ടാക്കുന്ന മയോണൈസോ ഉപയോഗിക്കാം.

egg  mayonnaise ban  mayonnaise  mayonnaise ban latest news  Food Safety Department  Kerala Government  raw egg used mayonnaise  mayonnaise production  മയോണൈസ്  പച്ചമുട്ട  പച്ചമുട്ട കൊണ്ടുള്ള മയോണൈസ്  സര്‍ക്കാര്‍  ഉല്‍പാദനവും സംഭരണവും  ഭക്ഷ്യ സുരക്ഷാ വകുപ്പ്  മുട്ട  ആരോഗ്യ വകുപ്പ് മന്ത്രി  വകുപ്പ്  മന്ത്രി  ബാക്‌ടീരിയ
പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി

By

Published : Jan 13, 2023, 3:17 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉത്പാദനം, സംഭരണം, വില്‍പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. എഫ്എസ്എസ്എ ആക്‌ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

മയോണൈസ് ഉപയോഗിച്ചുള്ള പലതരം ഭക്ഷണം കഴിച്ചവരില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതായി പല പരാതികളും ഉയര്‍ന്നിരുന്നു. ശരിയായ രീതിയില്‍ പാസ്‌ചറൈസ് ചെയ്യാതെ മയോണൈസ് ഉണ്ടാക്കി സൂക്ഷിച്ചാല്‍ സാല്‍മൊണെല്ല ബാക്‌ടീരിയ പെരുകാനും രോഗബാധയുണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യമുള്ള ആളിനെപ്പോലും ഇത് ബാധിക്കും. ലാബ് റിപ്പോര്‍ട്ടുകളില്‍ നിന്നും ഇത്തരം മയോണൈസില്‍ രോഗാണുക്കള്‍ കണ്ടെത്തിയിരുന്നു.

എന്തിനാണ് നിരോധനം:പച്ച മുട്ടയില്‍ നിന്നും ഉണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യ സുരക്ഷയില്‍ ഏറെ അപകടമുള്ളതാണ്. പകരം വെജിറ്റബിള്‍ മയോണൈസോ, പാസ്‌ചറൈസ് ചെയ്ത മുട്ടയില്‍ നിന്നുണ്ടാക്കുന്ന മയോണൈസോ ഉപയോഗിക്കാം. ഹോട്ടല്‍, റസ്‌റ്റോറന്‍റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടന പ്രതിനിധികളുമായുള്ള യോഗത്തില്‍ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കുന്നതിന് പൂര്‍ണ പിന്തുണയും ഇവര്‍ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാം എഴുതിക്കാണിക്കണം: സാന്‍ഡ്‌വിച്ചുകളിലും ഷവര്‍മകളിലും സാധാരണയായി ക്രീം സോസ് അല്ലെങ്കില്‍ ഡ്രസിങ് ആയി മയോണൈസ് ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണ പൊതികളില്‍ ഭക്ഷ്യ സുരക്ഷ അറിയിപ്പ് സംബന്ധിച്ച സ്‌റ്റിക്കര്‍ പതിപ്പിക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും (Date of Preparation & Time), ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം (Use by time) എന്നിവ സ്‌റ്റിക്കറിലുണ്ടായിരിക്കണം.

വേണം ജാഗ്രത: സംസ്ഥാനത്തെ ഭക്ഷണ സ്ഥാപനങ്ങളില്‍ നിന്നും പാഴ്‌സല്‍ കൊടുക്കുന്ന ഭക്ഷണ സാധനങ്ങള്‍ നിശ്ചിത സമയപരിധി കഴിഞ്ഞ് കഴിക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കൂടാതെ മന്ത്രി വീണാ ജോര്‍ജുമായി ഹോട്ടല്‍, റസ്റ്റോറന്‍റ് സംഘടന പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലും ഇക്കാര്യത്തില്‍ പിന്തുണ അറിയിച്ചിരുന്നു.

പൊതുജനങ്ങള്‍ പാഴ്‌സലില്‍ പറഞ്ഞിട്ടുള്ള സമയത്തിന് ശേഷം ആ ഭക്ഷണം കഴിക്കരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് നിലവിലെ തീരുമാനം. ഭക്ഷ്യവിഷബാധ രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധനയും കർശനമാക്കിയിരുന്നു.

ABOUT THE AUTHOR

...view details