കേരളം

kerala

ETV Bharat / state

ലോക്‌ഡൗണ്‍ കാലത്ത് മുട്ടക്കച്ചവടം തകൃതി - മുട്ട വില

കോഴിമുട്ട 4.50 രൂപക്കാണ് ചില്ലറ വില്‍പ്പന

egg price  egg demand  lockdown egg  ലോക് ഡൗൺ  കോഴിമുട്ട വില്‍പന  കോഴിയിറച്ചി വില  മുട്ട വില  മുട്ട വിപണി
ലോക് ഡൗൺ കാലത്ത് മുട്ടക്കച്ചവടം തകൃതി

By

Published : Apr 14, 2020, 6:03 PM IST

തിരുവനന്തപുരം: ലോക് ഡൗൺ കാലത്ത് ആശ്വാസമായി മുട്ട വില. താരതമ്യേന വില കൂടിയെങ്കിലും വലിയ വര്‍ധനയില്ല. മീനിന് ദൗർലഭ്യം നേരിടുകയും കോഴിയിറച്ചി വില കൂടുകയും ചെയ്‌തതോടെ മുട്ടയ്ക്ക് ആവശ്യക്കാരേറി. കോഴിമുട്ടയ്‌ക്ക് ചില്ലറ വില 4.50 രൂപയാണ്. നാടൻ കോഴി മുട്ടയ്ക്ക് ആറ് രൂപയും താറാവ് മുട്ടയ്ക്ക് ഏഴ് രൂപയുമാണ്.

ലോക് ഡൗൺ കാലത്ത് മുട്ടക്കച്ചവടം തകൃതി

നാമക്കല്ലില്‍ നിന്നാണ് കേരളത്തിൽ പ്രധാനമായും മുട്ടയെത്തുന്നത്. ലോക്‌ഡൗണ്‍ തുടങ്ങിയതോടെ നാമക്കല്ലിൽ വ്യാപാരികൾ കോഴി വില്‍പന കൂട്ടിയിരുന്നു. ഉല്‍പാദനം കുറഞ്ഞതോടെ മുട്ട വരവിലും കുറവുണ്ടായി. വിലയും ചെറിയ തോതിൽ കൂടി. വിപണിയിൽ മുട്ടയെത്തുന്നുണ്ടെങ്കിലും ആവശ്യക്കാർക്ക് കടയിലെത്താൻ സാധിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.

ABOUT THE AUTHOR

...view details