കേരളം

kerala

ETV Bharat / state

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി - ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

കുട്ടികൾക്ക് ഒരു പ്രശ്‌നവും ഇല്ലാത്ത രീതിയിൽ മാത്രമേ പരീക്ഷ സംഘടിപ്പിക്കുവെന്നും ഇപ്പോൾ പാഠഭാഗങ്ങൾ തീർക്കാൻ മുൻഗണന നൽകണമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

എസ്എസ്എൽസി  പ്ലസ് ടു പരീക്ഷകൾ  ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി  education_minister
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

By

Published : Dec 18, 2020, 8:08 PM IST

തിരുവനന്തപുരം:എസ്‌.എസ്‌.എൽ.സി, പ്ലസ് ടു പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ആശങ്കവേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സി.എൻ രവീന്ദ്രനാഥ്. കുട്ടികൾക്ക് ഒരു പ്രശ്‌നവും ഇല്ലാത്ത രീതിയിൽ മാത്രമേ പരീക്ഷ സംഘടിപ്പിക്കുവെന്നും ഇപ്പോൾ പാഠഭാഗങ്ങൾ തീർക്കാൻ മുൻഗണന നൽകുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് സാഹചര്യവും പാഠഭാഗങ്ങളുടെ പൂർത്തീകരണവും പരിഗണിച്ചാവും പരീക്ഷ നടത്തുക.

ഓരോ പ്രശ്‌നവും മനസിലാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. മാർച്ച് മാസത്തിൽ എസ്‌.എസ്‌.എൽ.സി പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ ആത്മവിശ്വാസത്തിലാണ് സർക്കാർ മുന്നോട്ടു പോകുന്നത്. തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം സർക്കാർ നിരീക്ഷിക്കുന്നുണ്ട്. പരീക്ഷക്കുള്ള വിശദമായ മാർഗരേഖ ഉടൻ പുറത്തിറങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു

ABOUT THE AUTHOR

...view details