തിരുവനന്തപുരം : എയ്‌ഡഡ് സ്‌കൂള്‍ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍റെ നിലപാട് തള്ളി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. എയ്‌ഡഡ് സ്‌കൂള്‍ നിയമനം പി എസ് സി ക്ക് വിടുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. മണക്കാട് ടിടിഐ യില്‍ പഠന വണ്ടിയും പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകളിലെ താത്‌കാലിക അധ്യാപക നിയമനം എംപ്ലോയ്‌മെന്‍റ് എക്‌സ്ചേഞ്ച് വഴിയായിരിക്കുമെന്നും ഇത്തരത്തില്‍ നിയമനം നടത്തുന്നത് വരെ സ്‌കൂളുകള്‍ക്ക് സ്വന്തം നിലയില്‍ അധ്യാപകരെ നിയമിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്ലസ് വണ്‍ പരീക്ഷ തിയ്യതി മുമ്പ് നിശ്‌ചയിച്ചതാണ്.