അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളുകൾ വർഷാവസാനത്തോടെ പൂർത്തിയാകും: സി. രവീന്ദ്രനാഥ് - അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളുകൾ വർഷാവസാനത്തോടെ പൂർത്തിയാകും
1506 സ്കൂളുകൾക്ക് 1978. 5 ലക്ഷം രൂപ വിദ്യാഭ്യാസ വകുപ്പിന്‍റെ ആസൂത്രണ ഫണ്ടിൽ നിന്നും നൽകി. കാലതാമസം കൂടാതെ പണികൾ പൂർത്തിയാക്കുന്നതിന് റിവ്യു മീറ്റിങ് വിളിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂളുകളുടെ നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്.141 സ്കൂളുകളുടെ നിർമാണ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. 2200 സ്കൂളുകൾ പല ഘട്ടങ്ങളിലായി പുതുക്കിപ്പണിയുന്ന നടപടികൾ പുരോഗമിക്കുകയാണ്. 3553 കോടി കെട്ടിട ഘടന മാറ്റുന്നതിന് ചെലവഴിച്ചു. 1506 സ്കൂളുകൾക്ക് 1978. 5 ലക്ഷം രൂപ വിദ്യാഭ്യാസ വകുപ്പിന്‍റെ ആസൂത്രണ ഫണ്ടിൽ നിന്നും നൽകി. കാലതാമസം കൂടാതെ പണികൾ പൂർത്തിയാക്കുന്നതിന് റിവ്യു മീറ്റിങ് വിളിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
അധ്യയന വർഷം അവസാനമായിട്ടും പല സർക്കാർ സ്കൂളുകളിലും യൂണിഫോം എത്തിയിട്ടില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് യൂണിഫോം വിതരണത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായതെന്നും ഉടൻ തന്നെ ഇക്കാര്യം പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.