തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വിദ്യാലയങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ വിദ്യാഭ്യാസവകുപ്പ് ഒരുങ്ങുന്നു. സ്‌കൂളുകളിലെ കൊവിഡ് വ്യാപനം തടയാൻ കർശന ഇടപെടൽ വേണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടർ നിർദേശിച്ചു. ഡിഇഒമാരുടെയും ഡെപ്യൂട്ടി ഡയറക്‌ടര്‍മാരുടെയും നേതൃത്വത്തിൽ സ്‌കൂളുകളിൽ പരിശോധന നടത്തും. സ്‌കൂളുകള്‍ക്ക് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ അധ്യാപകരുടെ നിരീക്ഷണം ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്.
കൊവിഡ് വ്യാപനം; വിദ്യാലയങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തെ സ്‌കൂളുകളിലെ കൊവിഡ് വ്യാപനം തടയാൻ കർശന ഇടപെടൽ വേണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടർ നിര്‍ദേശം നല്‍കി.
കൊവിഡ് വ്യാപനം; വിദ്യാലയങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്
കൊവിഡ് വ്യാപനത്തെക്കുറിച്ച് വിദ്യാർഥികൾക്കിടയില്‍ ബോധവൽക്കരണം നടത്തണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്‌ടർ നിർദേശിച്ചു. മലപ്പുറം മാറഞ്ചേരി ഹയർ സെക്കൻഡറി സ്‌കൂളിലും പെരുമ്പടപ്പ് വന്നേരി സ്‌കൂളിലും 186 വിദ്യാർഥികൾക്കും 75 അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.