തിരുവനന്തപുരം :തിരുവനന്തപുരം പാളയത്തെ സിഎസ്ഐ സഭ ആസ്ഥാനത്ത് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) പരിശോധന. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്‌ത കേസിന്‍റെ പശ്ചാത്തലത്തിലാണ് റെയ്‌ഡ്. ഇതടക്കം മൂന്നിടങ്ങളില്‍ പരിശോധന നടക്കുകയാണ്.
സിഎസ്ഐ സഭ സെക്രട്ടറി ടി ടി പ്രവീണിന്‍റെ രണ്ട് വീടുകളിലും, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്‌ടര്‍ ബെന്നറ്റ് എബ്രഹാമിന്‍റെ വസതിയിലുമാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി നേരത്തെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. സഭയിലെ പല സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇതിന് മുന്‍പ് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.