കേരളം

kerala

ETV Bharat / state

കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണം; വിശദീകരണവുമായി കെ.എം എബ്രഹാം - കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണം

മാനദണ്ഡങ്ങൾ അനുസരിച്ചാണ് യെസ് ബാങ്കിൽ നിക്ഷേപം നടത്തിയത്. കിട്ടാവുന്നതിൽ ഉയർന്ന പലിശക്ക് ഏഴ് തവണ യെസ് ബാങ്കിൽ നിക്ഷേപം നടത്തിയെന്നും ഇതിലൂടെ കിഫ്ബിക്ക് ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം പറഞ്ഞു.

ED probe against kiifb  KM Abraham  kiifb  കിഫ്ബി  കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണം  കെ.എം എബ്രഹാം
കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണം; വിശദീകരണവുമായി കെ.എം എബ്രഹാം

By

Published : Sep 16, 2020, 9:42 PM IST

തിരുവനന്തപുരം: കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം നടക്കുന്നതിൽ വിശദീകരണവുമായി കിഫ്ബി സി.ഇ.ഒ ഡോ. കെ.എം എബ്രഹാം. മാനദണ്ഡങ്ങൾ അനുസരിച്ചാണ് യെസ് ബാങ്കിൽ നിക്ഷേപം നടത്തിയത്. 2018 വരെ മികച്ച ക്രെഡിറ്റ് റേറ്റിങ്ങാണ് യെസ് ബാങ്കിന് ഉണ്ടായിരുന്നത്. കിട്ടാവുന്നതിൽ ഉയർന്ന പലിശക്ക് ഏഴ് തവണ യെസ് ബാങ്കിൽ നിക്ഷേപം നടത്തി. ഇതിലൂടെ കിഫ്ബിക്ക് ലാഭം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും കെ.എം എബ്രഹാം പറഞ്ഞു . രാജ്യസഭയിൽ കേന്ദ്രമന്ത്രി നൽകിയ മറുപടിയിൽ കിഫ്ബിക്കെതിരെ പരാതി കിട്ടിയെന്നും നടപടി ആരംഭിച്ചുവെന്നുമാണ് പറയുന്നത്. അന്വേഷണം നടക്കുന്നു എന്ന വാർത്ത കിഫ്ബിക്ക് കളങ്കം വരുത്താൻ കാരണമാകും. എന്താണ് അന്വേഷണ കാരണമെന്ന് അറിയില്ല. എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിൽ നിന്നും ഒരറിയിപ്പും ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇ.ഡി ഇതുവരെ വിവരങ്ങൾ തേടിയിട്ടില്ലെന്നും കെ.എം എബ്രഹാം വ്യക്തമാക്കി.

ABOUT THE AUTHOR

...view details