തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനു പിന്നാലെ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും ഇഡി കുരുക്കിൽ. വെള്ളിയാഴ്ച കൊച്ചി ഓഫിസിൽ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇഡി നോട്ടീസ് നൽകി.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ഇഡി കുരുക്കിൽ - Additional Private Secretary
ഐടി പദ്ധതികളുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ എം.ശിവശങ്കറിനെ ചോദ്യം ചെയ്തതിൽ നിന്ന് ഇഡിക്ക് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയത്
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ഇഡി കുരുക്കിൽ
എം.ശിവശങ്കറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇഡിക്ക് നിർണായക വിവരങ്ങൾ ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി നോട്ടീസ് നൽകിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ബന്ധമുണ്ടെന്ന് ബുധനാഴ്ച കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രണ്ടു ദിവസം മുമ്പ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.