തിരുവനന്തപുരം:പുരാവസ്തുവിന്‍റെ പേരില്‍ സംസ്ഥാനത്തുടനീളം തട്ടിപ്പു നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ സാമ്പത്തിക തട്ടിപ്പുകള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസെടുക്കും. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള സാഹചര്യത്തില്‍ ഇ.ഡിക്ക് സ്വമേധയാ കേസെടുക്കാം. കേസെടുക്കാനുള്ള നടപടിക്രമങ്ങള്‍ കൊച്ചി ഇ.ഡി ഓഫിസ് ആരംഭിച്ചു.
മാവുങ്കലിന്‍റേത് പ്രധാനമായും പണം തട്ടിപ്പു കേസാണ്. ഈ സാഹചര്യത്തില്‍ കണ്ണപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ 3, 4 വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കുക. പണം തട്ടിപ്പിന് രാജ്യാന്തര ബന്ധം കൂടി തെളിഞ്ഞ സാഹചര്യത്തില്‍ വിദേശ നാണയ വിനിമയ ചട്ടം(ഫെമാ) നിയമത്തിന്‍റെ 3, 6 വകുപ്പുകള്‍ പ്രകാരവും ഇ.ഡി കേസെടുക്കും. കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാല്‍ അത് ജാമ്യമില്ലാത്ത കുറ്റമാണ്.