കേരളം

kerala

ETV Bharat / state

ഇ-സഞ്ജീവനിയില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും; ബുധനാഴ്ച മുതല്‍ ആയുര്‍വേദ, ഹോമിയോ ഒ.പികള്‍ - മെഡിക്കല്‍ കോളജ്

രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനും വിദഗ്‌ധ ചികിത്സ ഉറപ്പാക്കാനുമാണ് പുതിയ നടപടി.

ayurvedha homeo op  e sanjeevani  medical college doctors  e sanjeevani kerala  ഇ-സഞ്ജീവനി  മെഡിക്കല്‍ കോളജ്  കേരള കൊവിഡ്
ഇ-സഞ്ജീവനിയില്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരും; ബുധനാഴ്ച മുതല്‍ ആയുര്‍വേദ, ഹോമിയോ ഒ.പികള്‍

By

Published : Jun 7, 2021, 6:44 PM IST

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് സര്‍ക്കാരിന്‍റെ ടെലിമെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനിയില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സേവനങ്ങള്‍ കൂടി ഉള്‍പെടുത്തി. രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനും വിദഗ്‌ധ ചികിത്സ ഉറപ്പാക്കാനുമാണ് പുതിയ നടപടി. എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളോടും സേവനം നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച മുതല്‍ ആയുര്‍വേദ, ഹോമിയോ ഒ.പികള്‍ കൂടി ഇ-സഞ്ജീവനിയില്‍ ആരംഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ ആയിരിക്കും ഈ ഒ.പികള്‍ പ്രവര്‍ത്തിക്കുക. മെഡിക്കല്‍ കോളജുകളിലെ വിവിധ സ്പെഷ്യാലിറ്റികളിലെ പി.ജി ഡോക്ടര്‍മാര്‍, സീനിയര്‍ റസിഡന്‍റുമാര്‍ തുടങ്ങിയവരുടെ സേവനമാണ് ഇ-സഞ്ജീവനിയിലൂടെ നല്‍കുന്നത്. ആഴ്ചയില്‍ ഒരു ദിവസം രണ്ട് മെഡിക്കല്‍ കോളജുകള്‍ എന്ന നിലയില്‍ സേവനം നിര്‍വഹിക്കുന്നതാണ്.

Also Read:കുഴൽ കുഴലായി തന്നെ ഉണ്ടാകും.. അങ്ങോട്ടും ഇങ്ങോട്ടും പോകില്ല: മുഖ്യമന്ത്രി

അതത് വിഭാഗത്തിലെ പി.ജി ഡോക്ടര്‍മാര്‍, സീനിയര്‍ റസിഡന്‍റുമാര്‍ എന്നിവരാണ് സ്പെഷ്യാലിറ്റി സേവനം ഒരുക്കുന്നത്. നോണ്‍ ക്ലിനിക്കല്‍ പി.ജി ഡോക്ടര്‍മാരേയും സീനിയര്‍ റസിഡന്‍റുമാരേയും ഉള്‍പ്പെടുത്തി ജനറല്‍ ഒ.പി, കൊവിഡ് ഒ.പി എന്നിവയും വിപുലീകരിക്കുന്നതാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ട്രയല്‍ റണ്‍ നടത്തിയാണ് സേവനങ്ങള്‍ പൂര്‍ണസജ്ജമാക്കുന്നത്.

കൊവിഡ് കാലത്ത് ഇതുവരെ 1.7 ലക്ഷത്തിലധികം രോഗികളാണ് ഇ-സഞ്ജീവനി വഴി ചികിത്സ തേടിയത്. ത്വക്ക് രോഗം, ഇ.എന്‍.ടി, ഒഫ്ത്താല്‍മോളജി, ഓര്‍ത്തോപീഡിക്സ് തുടങ്ങിയ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനം വൈകുന്നേരം അഞ്ച് മണിവരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ടോക്കണ്‍ എടുക്കുന്ന എല്ലാവര്‍ക്കും ചികിത്സ നല്‍കാനാണ് തീരുമാനം.

Also Read:'ബിജെപി ചെലവഴിച്ച പണത്തിന്‍റെ കണക്ക് പരിശോധിക്കണം';തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

  • ആദ്യമായി https://esanjeevaniopd.in എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ പ്ലേസ്റ്റോറിൽ നിന്ന് ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.
  • മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.
  • തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം രോഗികൾക്കായുള്ള(പേഷ്യന്‍റ് ) ക്യൂവില്‍ പ്രവേശിക്കാം.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാനും പരിശോധനകള്‍ നടത്താനും തുടര്‍ന്നും സേവനം തേടാനും സാധിക്കുന്നു. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ABOUT THE AUTHOR

...view details