തിരുവനന്തപുരം: എഐ ക്യാമറ വഴി പിഴ ചുമത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള ഇ ചെലാന്‍ ഇനി മലയാളത്തിലും വായിക്കാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ വിവരിച്ചിരുന്ന ഇ ചെലാനിലാണ് ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. മാത്രമല്ല ചെലാനില്‍ പിഴ ചുമത്തുന്ന ഉദ്യോഗസ്ഥന്‍റെ ഫോണ്‍ നമ്പറും രേഖപ്പെടുത്തണം (E Chelan for traffic violations can be read in Malayalam).
പരാതി പരിഹരിക്കാനായി വെബ് പോര്‍ട്ടലും സജ്ജമായി. വാഹന ഉടമക്ക് നിയമം ലംഘിക്കപ്പെട്ട സ്ഥലവും ചുമത്തിയ പിഴയും മറ്റ് വിവരങ്ങളും മലയാളത്തിൽ വായിക്കാനാകുമെങ്കിലും നിയമത്തിന്‍റെ വിവര്‍ത്തനം മലയാളത്തില്‍ ലഭ്യമാകില്ല.
പിഴ ചുമത്തുന്ന ഉദ്യോഗസ്ഥന്‍റെ പേര് രേഖപ്പെടുത്തുന്നത് വഴി തെറ്റായ ചെലാന്‍ ലഭിച്ചാല്‍ ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിക്കാൻ സാധിക്കും. വെബ് പോർട്ടൽ വഴി പിഴ സംബന്ധിച്ച പരാതികൾ അറിയിക്കാനും സാധിക്കും.
പരാതി പരിഹാര പോര്‍ട്ടലിന്‍റെ വെബ് അഡ്രസും ചെലാനില്‍ രേഖപ്പെടുത്തും. പരാതി രജിസ്‌റ്റര്‍ ചെയ്യുന്ന സമയത്ത് ലഭിക്കുന്ന ടിക്കറ്റ് നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ തല്‍സ്ഥിതി വാഹന ഉടമകള്‍ക്ക് പരിശോധിക്കാനുള്ള സൗകര്യവും ഉണ്ടാകും.
ALSO READ:Antony Raju On AI Camera Status : പിഴയിനത്തിൽ ഇതുവരെ ലഭിച്ചത് 14.88 കോടി രൂപ, പ്രതിപക്ഷം ഏതുനേരവും സർക്കാരിനെ വിമർശിക്കുന്നു : ആന്‍റണി രാജു
പിഴയിനത്തിൽ ഇതുവരെ 14.88 കോടി: എഐ ക്യാമറ (AI Camera) വഴി പിഴയിനത്തിൽ ഇതുവരെ 14.88 കോടി രൂപ ലഭിച്ചെന്ന് ഗതാഗത മന്ത്രി. ക്യാമറ പ്രവർത്തനം തുടങ്ങി സെപ്റ്റംബർ 30 വരെ 62,67,853 നിയമലംഘനങ്ങള്‍ (Traffic Violation) കണ്ടെത്തിയതായും ഗതാഗത മന്ത്രി (Transport Minister) ആന്‍റണി രാജു (Antony Raju) പറഞ്ഞു. ദിനംപ്രതി 4.5 ലക്ഷം നിയമലംഘനങ്ങളാണ് എഐ ക്യാമറയുടെ ട്രയൽ റണ്ണിൽ ( (AI Camera Trial Run) കണ്ടെത്തിയത്. നിലവിൽ 44,623 ശരാശരി നിയമലംഘനങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി(Antony Raju On AI Camera Status).
എംപി / എംഎല്‍എമാർ 56 തവണയാണ് സെപ്‌റ്റംബർ മാസത്തിൽ നിയലംഘനം നടത്തിയിട്ടുണ്ട്. നിലവിൽ 102 കോടി ചെലാൻ നൽകിയെന്നും മന്ത്രി വിശദീകരിച്ചു. അതായത് ജൂൺ- 18.77, ജൂലൈ- 13.67, ഓഗസ്‌റ്റ്-18.89, സെപ്‌റ്റംബര്‍-13.38 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.
ALSO READ:150ലേറെ നിയമലംഘനങ്ങള്‍, നോട്ടിസ് കിട്ടുമ്പോള്‍ എഐ ക്യാമറയ്ക്കുമുന്നിലെത്തി അഭ്യാസപ്രകടനവും ; പിഴത്തുകയറിഞ്ഞ് ഞെട്ടി കണ്ണൂരിലെ യുവാവ്
നിയമം ലംഘിച്ച് അഭ്യാസം:കണ്ണൂര്‍ ചെറുകുന്ന് സ്വദേശിയായ 25കാരന്‍ 150ലേറെ തവണയാണ് നിയമം ലംഘിച്ച് ക്യാമറ കണ്ണിലൂടെ കടന്നുപോയിരിക്കുന്നത്. നോട്ടിസ് അയച്ചിട്ട് പിഴയടച്ചില്ലെന്ന് മാത്രമല്ല കൂടാതെ അതേ ക്യാമറയ്ക്ക് മുന്നില്‍ ബൈക്കിലെത്തി പലതവണ അഭ്യാസ പ്രകടനങ്ങളും യുവാവ് നടത്തിയിട്ടുണ്ടെന്ന് ആർടിഒ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവസാനം പിഴയായി യുവാവിന് അടക്കേണ്ടി വന്നത് 86,500 രൂപയാണ് (Youth Got Huge Fine).