കേരളം

kerala

ETV Bharat / state

ഫണ്ട് തിരിമറി കള്ളക്കഥ, പരാതി ലഭിച്ചിട്ടില്ല: വി.കെ സനോജ് - ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

ഡിവൈഎഫ്ഐ ജില്ല വൈസ് പ്രസിഡൻ്റ് എസ്.ഷാഹിനെതിരെയാണ് അന്തരിച്ച സിപിഎം നേതാവ് പി.ബിജുവിൻ്റെ പേരിൽ ഫണ്ട് പിരിവ് നടത്തി സമാഹരിച്ച തുക ജില്ല കമ്മിറ്റിയിലേക്ക് നൽകിയില്ലെന്ന ആരോപണം ഉയർന്നത്.

dyfi secretary vk sanoj  p biju fund fraud allegations  പി ബിജു ഫണ്ട് തിരിമറി  ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്  ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ല കമ്മിറ്റി ഫണ്ട് തട്ടിപ്പ്
ഫണ്ട് തിരിമറി കള്ളക്കഥ, തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ല: വി.കെ സനോജ്

By

Published : Jul 29, 2022, 12:34 PM IST

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് പി.ബിജുവിൻ്റെ പേരിൽ ഫണ്ട് പിരിവ് നടത്തി സമാഹരിച്ച തുക ജില്ല കമ്മിറ്റിക്ക് നൽകിയില്ലെന്ന ആരോപണങ്ങൾ തള്ളി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ഡിവൈഎഫ്ഐയെ അപകീർത്തിപ്പെടുത്താൻ ഒരു സംഘം മാധ്യമങ്ങളും വലതുപക്ഷ സംഘടനകളും ബോധപൂർവം നടത്തിയ കള്ളക്കഥയാണിതെന്ന് വി.കെ സനോജ് പറഞ്ഞു.

വി.കെ സനോജ് മാധ്യമങ്ങളോട്

ഡിവൈഎഫ്ഐയുടെ ഫണ്ടിൽ ഒരു തിരിമറിയും നടന്നിട്ടില്ല. ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്കും ജില്ല കമ്മിറ്റിക്കും ആർക്കെതിരെയും പരാതി ലഭിച്ചിട്ടില്ല. ഡിവൈഎഫ്ഐ ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിക്കുന്ന സംഘടനയാണ്. നിരവധി ജനകീയ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്.

ഈ സാഹചര്യത്തിൽ ഡിവൈഎഫ്ഐയെ ബോധപൂർവം അപകീർത്തിപ്പെടുത്താനാണ് ഇത്തരം വ്യാജ പ്രചരണങ്ങൾ. ഈ പ്രചരണങ്ങൾ തള്ളിക്കളയുന്നു. പ്രത്യേക താത്പര്യത്തോടെ വ്യാജ പ്രചരണം നടത്തിയ മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. എതെങ്കിലും ആളുകൾ തെറ്റായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇതുവരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഭാവിയിൽ ചെയ്‌താലും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്തരിച്ച സിപിഎം നേതാവ് പി.ബിജുവിൻ്റെ പേരിൽ ഫണ്ട് പിരിവ് നടത്തി സമാഹരിച്ച തുക ജില്ല കമ്മിറ്റിക്ക് നൽകിയില്ലെന്നാണ് പരാതി. ഡിവൈഎഫ്ഐ ജില്ല വൈസ് പ്രസിഡൻ്റ് എസ്.ഷാഹിനെതിരെയാണ് ആരോപണം. പി.ബിജുവിൻ്റെ ഓർമയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് റെഡ് കെയർ സെൻ്ററും ആംബുലൻസ് സർവീസും ആരംഭിക്കുന്നതിന് വേണ്ടിയാണ് ഫണ്ട് പിരിച്ചത്. സമാഹരിച്ച 11 ലക്ഷം രൂപ ആദ്യം കൈമാറി. ഇതിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ ആംബുലൻസ് വാങ്ങാനായി നീക്കിവച്ചു. ഈ തുക വകമാറ്റി ചെലവഴിച്ചുവെന്നാണ് പരാതി.

ABOUT THE AUTHOR

...view details