വട്ടിയൂർക്കാവില്‍ ഡിവൈഎഫ്ഐ-ആർഎസ്‌എസ് സംഘർഷം - dyfi rss clash
സംഘർഷത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
തിരുവനന്തപുരം: വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരത്ത് ഡിവൈഎഫ്ഐ-ആർഎസ്‌എസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. സംഘർഷത്തിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു ഡിവൈഎഫ്ഐ-ആർഎസ്‌എസ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് വി.വിനീത്, പ്രതിൽ സാജ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.