തിരുവനന്തപുരം:പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാരുടെ സെക്രട്ടേറിയറ്റ് സമരത്തെ പ്രതിരോധിക്കാന്‍ ഡിവൈഎഫ്ഐ രംഗത്തിറങ്ങുന്നു. സംസ്ഥാന വ്യാപകമായി വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ ഡിവൈഎഫ്ഐ തീരുമാനിച്ചു. ആദ്യ യോഗം ഫെബ്രുവരി 28ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റാങ്ക് പട്ടികയിലുള്ളവര്‍ നടത്തുന്ന സമരം യുവാക്കളില്‍ തെറ്റിധാരണയുണ്ടാക്കിയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് യോഗങ്ങള്‍.
റാങ്ക് ഹോൾഡേഴ്‌സ് സമരം: പ്രതിരോധിക്കാന്‍ വിശദീകരണ യോഗങ്ങളുമായി ഡിവൈഎഫ്ഐ - തിരുവനന്തപുരം
റാങ്ക് പട്ടികയിലുള്ളവര്‍ നടത്തുന്ന സമരം യുവാക്കളില്‍ തെറ്റ് ധാരണയുണ്ടാക്കിയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് യോഗങ്ങള്‍.
സെക്രട്ടേറിയറ്റ് സമരത്തെ പ്രതിരോധിക്കാന്‍ വിശദീകരണ യോഗങ്ങളുമായി ഡിവൈഎഫ്ഐ
നിയോജക മണ്ഡല അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ നിയമനങ്ങളുടെ കണക്ക് നിരത്തി പ്രതിരോധം തീര്‍ക്കാമെന്ന് ഡിവൈഎഫ്ഐ വിലയിരുത്തുന്നു. ഈ സര്‍ക്കാരിന്‍റെ കാലത്ത് നല്‍കിയ നിയമനങ്ങളും സൃഷ്ടിച്ച തസ്തികകളും ജനങ്ങളോട് വിശദീകരിക്കും. ഈ സര്‍ക്കാരിന്‍റെ കാലത്ത് പിഎസ്‌സി വഴി ജോലി ലഭിച്ചവര്‍ക്ക് യോഗങ്ങളില്‍ സംസ്ഥാന വ്യാപകമായി സ്വീകരണം നല്‍കാനും ഡിവൈഎഫ്ഐ തീരുമാനിച്ചു.