കേരളം

kerala

ETV Bharat / state

യൂണിവേഴ്‌സിറ്റി കോളജ് സമരത്തിന് പിന്നിൽ കോൺഗ്രസ് ഗുണ്ടകളെന്ന് ഡിവൈഎഫ്ഐ - dyfi-press-meet

തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ ആരോപണം

ഡി വൈ എഫ് ഐയുടെ വാർത്താ സമ്മേളനം

By

Published : Jul 21, 2019, 5:47 PM IST

Updated : Jul 21, 2019, 6:45 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് നാളെ തുറക്കാനിരിക്കെ തലസ്ഥാനത്ത് കലാപം അഴിച്ചുവിടാന്‍ കോണ്‍ഗ്രസ് പദ്ധതിയെന്ന് ഡിവൈഎഫ്‌ഐ. കെ. സുധാകരന്‍ എംപി ഇന്ന് നടത്തിയ പ്രഖ്യാപനം ഇതിന്‍റെ സൂചനയാണ്. ഗുണ്ടാ സംഘങ്ങൾ സമരത്തിന്‍റെ മറവില്‍ തമ്പടിച്ചിരിക്കുന്നു. കോണ്‍ഗ്രസ് നേരിടുന്ന രാഷ്ട്രീയ അപചയം മറയ്ക്കാനുള്ള സങ്കുചിത ലക്ഷ്യത്തിന്‍റെ ഭാഗമായാണ് കലാപം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ് ശ്രമമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

ഡിവൈഎഫ്ഐ യുടെ വാർത്താ സമ്മേളനം
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പി എസ് സിയെ തകര്‍ക്കാനാണ് പ്രതിപക്ഷ നേതാവിന്‍റെ ശ്രമം. ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒരു വസ്തുതയും ഇല്ല. എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും ഡി വൈ എഫ് ഐ നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു
Last Updated : Jul 21, 2019, 6:45 PM IST

ABOUT THE AUTHOR

...view details