കേരളം

kerala

ETV Bharat / state

'കേന്ദ്ര അവഗണന' തുറന്നുകാട്ടാന്‍; പ്രധാനമന്ത്രിയുടെ 'യുവം' സംവാദത്തിന് മുമ്പ് സംസ്ഥാന വ്യാപക കാമ്പയിനുമായി ഡിവൈഎഫ്‌എ - അനിൽ ആന്‍റണി

ഏപ്രിൽ 23 മുതല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും പരമാവധി പേരെ പങ്കെടുപ്പിച്ചുള്ള യുവജന സംഗമങ്ങൾ ഉള്‍പ്പടെ നടത്തി കേന്ദ്രം യുവാക്കളോട് കാണിക്കുന്ന അവഗണന തുറന്നുകാട്ടല്‍ ലക്ഷ്യം

DYFI planning Campaigns  DYFI planning Campaigns before PM Modi Youth meet  PM Modi Youth meet  DYFI  Prime minister Narendra Modi  Narendra Modi  union Governments neglect towards youth  കേന്ദ്ര അവഗണന തുറന്നുകാട്ടാന്‍  കേന്ദ്ര അവഗണന  പ്രധാനമന്ത്രിയുടെ യുവം  പ്രധാനമന്ത്രി  സംസ്ഥാന വ്യാപക കാമ്പയിനുമായി ഡിവൈഎഫ്‌എ  കാമ്പയിനുമായി ഡിവൈഎഫ്‌എ  ഡിവൈഎഫ്‌എ  യുവജന സംഗമങ്ങൾ  നരേന്ദ്രമോദി  അനിൽ ആന്‍റണി  കേന്ദ്രം യുവാക്കളോട് കാണിക്കുന്ന അവഗണന
പ്രധാനമന്ത്രിയുടെ 'യുവം' സംവാദത്തിന് മുമ്പ് സംസ്ഥാന വ്യാപക കാമ്പയിനുമായി ഡിവൈഎഫ്‌എ

By

Published : Apr 20, 2023, 4:56 PM IST

ഡിവൈഎഫ്‌ഐ നേതാക്കള്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുവാക്കളുമായുള്ള സംവാദത്തെ യുവജന സംഗമത്തിലൂടെ നേരിടാൻ ഡിവൈഎഫ്‌ഐ. വലിയ പ്രചരണം നടക്കുന്ന വന്ദേഭാരതിനെക്കാൾ ശ്രദ്ധ യുവം എന്ന പേരിൽ പ്രധാനമന്ത്രി യുവാക്കളുമായി നടക്കുന്ന ആശയ വിനിമയത്തിന് നൽകണമെന്ന സിപിഎം നിർദേശത്തെ തുടർന്നാണിത്. ഇതിന്‍റെ ഭാഗമായി ഡിവൈഎഫ്‌എ തൊഴിലില്ലായ്‌മയടക്കം ഉയർത്തി സംസ്ഥാന വ്യാപകമായി പ്രചരണം നടത്തും.

ഏപ്രിൽ 23 മുതലാണ് 14 ജില്ലകളിലും പ്രചരണം നടത്തുക. പരമാവധി പേരെ പങ്കെടുപ്പിച്ച് യുവജന സംഗമങ്ങൾ നടത്തും. പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ എന്ന പേരിലാണ് കാമ്പയിന്‍ നടത്തുകയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. കേന്ദ്രം യുവാക്കളോട് കാണിക്കുന്ന അവഗണന തുറന്നുകാട്ടാനാണ് കാമ്പയിൻ.

ഉയര്‍ത്തിക്കാട്ടുക ഈ വിഷയങ്ങള്‍:തൊഴിലവസരങ്ങൾ സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കുറവാണ്. ഇതിന് കാരണമെന്തെന്ന് പ്രധാനമന്ത്രി പറയണം. പാഠപുസ്‌തകങ്ങളെ കാവിവത്കരിക്കുകയാണ്. ചരിത്രത്തെ തങ്ങൾക്ക് അനുകൂലമായി തിരുത്തുന്നു. പുൽവാമ സൈനിക ആക്രമണവും ഉയർത്തിക്കാട്ടും. ഇക്കാര്യങ്ങളിൽ ഒന്നും പ്രതികരിക്കാൻ പ്രധാനമന്ത്രി ഇതുവരെ തയാറായിട്ടില്ലെന്നും ഇതിന് പ്രധാനമന്ത്രി തയ്യാറുണ്ടോ എന്ന് വെല്ലുവിളിക്കുകയാണ് ഡിവൈഎഫ്ഐ ചെയ്യുന്നതെന്നും സനോജ് പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കാതെ ചോദ്യങ്ങളിൽ നിന്ന് ഭീരുവിനെപ്പോലെ ഓടിയൊളിച്ച് മൻ കീ ബാത്ത് നടത്തുകയാണ് പ്രധാനമന്ത്രി. മുൻകൂട്ടി തയ്യാറാക്കിയ ചോദ്യവുമായി പിആർ വർക്ക് നടത്തുന്നതിനാണ് കൊച്ചിയിൽ യുവാക്കളുമായി സംവാദം നടത്തുന്നത്. ഈ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതിനാണ് ഡിവൈഎഫ്ഐ 100 ചോദ്യങ്ങൾ ഉയർത്തുന്നത്. പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കണമെന്നും സനോജ് ആവശ്യപ്പെട്ടു.

'യുവ'ത്തിന് മുമ്പേ എറിഞ്ഞ്:കേരളത്തിലെത്തുന്ന ഏപ്രിൽ 24 ന് വൈകീട്ട് നാല് മണിക്ക് തേവര എസ്എച്ച് കോളജ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കുന്നത്. ഇതിനുമുമ്പ് തന്നെ ഡിവൈഎഫ്ഐയുടെ യുവജന സംഗമങ്ങൾ നടക്കും. വന്ദേ ഭാരതത്തിൽ ബിജെപി വലിയ രീതിയിൽ പ്രചരണം നടത്തുന്നുണ്ടെങ്കിലും യുവാക്കളിലേക്ക് കടന്നുകയറാനുള്ള ശ്രമത്തെ ജാഗ്രതയോടെ കാണണമെന്ന് സിപിഎം വിലയിരുത്തിയിരുന്നു. വന്ദേഭാരത് ട്രെയിനിന്‍റെ പേരിൽ എതിർ പ്രചാരണങ്ങൾ നടത്തില്ല. മറിച്ച് നാടിന്‍റെ വികസനത്തിനായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പദ്ധതി എന്ന പേരിലാകും സിപിഎം വന്ദേഭാരതിനെ അവതരിപ്പിക്കുക.

അനില്‍ ആന്‍റണിക്ക് സ്വീകരണം:അതേസമയം യുവാക്കളുമായി സംവാദിക്കാനുള്ള പ്രധാനമന്ത്രിയുടെ 'യുവം' എന്ന പരിപാടിയിൽ അടുത്തിടെ ബിജെപിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി പങ്കെടുക്കുമെന്നാണറിയുന്നത്. മാത്രമല്ല പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഓൾറൗണ്ടറായ രവീന്ദ്ര ജഡേജ, കന്നഡ സിനിമ താരം യാഷ് എന്നിവരും പങ്കെടുക്കുമെന്നാണ് വിവരം. മാത്രമല്ല ഈ പരിപാടിയെ അനിൽ ആന്‍റണിയുടെ ബിജെപി അരങ്ങേറ്റ വേദിയാക്കാനും സംസ്ഥാന നേതൃത്വം ആലോചിക്കുന്നുണ്ട്. യുവാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ യുവാക്കളുടെ പ്രതിനിധിയായി അനിൽ ആന്‍റണിയെ വേദിയിലെത്തിക്കുന്നത് പാർട്ടിക്ക് വലിയ നേട്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന നേതൃത്വം. എന്നാല്‍ അനിൽ ആന്‍റണി ബിജെപിയിൽ ചേരുന്നതിന് മുൻപ് തന്നെ 'യുവം' എന്ന പരിപാടി ബിജെപി നിശ്ചയിച്ചിരുന്നു.

ABOUT THE AUTHOR

...view details