തിരുവനന്തപുരം : നരുവാമൂട് ഡി വൈ എഫ് ഐ നേതാവിന് വെട്ടേറ്റു. ഡി വൈ എഫ് ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. ഇന്നലെ പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു; പൊലീസ് അന്വേഷണം തുടങ്ങി - ആര്‍എസ്എസ് ആക്രമണം
Dyfi Leader Attacked In Tvpm : തലസ്ഥാനത്ത് നരുവാമൂടാണ് സംഘര്‍ഷം നടന്നത്. ഇന്ന് (ജനു 1 2024) ഉച്ചകഴിഞ്ഞാണ് ആക്രമണം നടന്നതെന്ന് പൊലീസ്. പ്രദേശത്ത് പൊലീസ് സുരക്ഷ കര്‍ശമാക്കി.തുടര്‍ സംഘര്‍ഷ സാധ്യത തള്ളിക്കളയാനാകില്ലെന്ന് പൊലീസ്.
Dyfi Leader Attacked In Tvpm Kerala
Published : Jan 1, 2024, 5:24 PM IST
സംഭവത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ അരോപിക്കുന്നു. വെട്ടേറ്റ അജീഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ അജീഷിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും പോലീസ് കേസ് രജിസ്റ്റർ ചെയ്യുക. വടിവാളും കമ്പിയുമുപയോഗിച്ചായിരുന്നു മർദ്ദനമെന്നാണ് പോലീസിന്‍റെ നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആർഎസ്എസ് പ്രവർത്തകർ നാളുകളായി സ്ഥലത്ത് സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നതായി ഡിവൈഎഫ്ഐ ആരോപിച്ചു.