കേരളം

kerala

ETV Bharat / state

പെൻഷൻ പ്രായം ഉയർത്തൽ; പ്രതിഷേധവുമായി യുവജന സംഘടനകൾ

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐയും എഐവൈഎഫും ആവശ്യപ്പെട്ടു.

By

Published : Nov 1, 2022, 4:23 PM IST

Updated : Nov 1, 2022, 5:44 PM IST

പെൻഷൻ പ്രായം ഉയർത്തൽ  പ്രതിഷേധവുമായി യുവജന സംഘടനകൾ  തിരുവനന്തപുരം  dyfi  aiyf  youth congress  regularises pension age  pension age in public sector institutions  ഡിവൈഎഫ്ഐ  എഐവൈഎഫ്  പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം  latest kerala news  important kerala news  pension age  youth congress  വികെ സനോജ്  ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി
പെൻഷൻ പ്രായം ഉയർത്തൽ; പ്രതിഷേധവുമായി യുവജന സംഘടനകൾ

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. പ്രതിപക്ഷ യുവജനസംഘടനകളെ കൂടാതെ ഇടത് സംഘടനകളായ ഡിവൈഎഫ്ഐയും എഐവൈഎഫും ഉത്തരവ് പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി യുവജന വിരുദ്ധമായ തീരുമാനമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പറഞ്ഞു.

പെൻഷൻ പ്രായം ഉയർത്തൽ; പ്രതിഷേധവുമായി യുവജന സംഘടനകൾ

തൊഴിലന്വേഷിക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ ബാധിക്കുന്നതാണ് തീരുമാനം. തൊഴിലില്ലായ്‌മ സംബന്ധിച്ച് പ്രക്ഷോഭങ്ങള്‍ നടക്കുന്ന കാലമാണ്. അത്തരമൊരു സമയത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്നും സനോജ് പറഞ്ഞു.

സര്‍ക്കാര്‍ തീരുമാനം ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് എഐവൈഎഫിന്‍റെ നിലപാട്. പ്രതിപക്ഷ യുവജന സംഘടനകളും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തി. പാറശാലയിൽ യുവതി യുവാവിന് കൊടുത്ത കഷായം പോലെയാണ് സര്‍ക്കാര്‍ ഉത്തരവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ പറഞ്ഞു.

പെൻഷൻ പ്രായം ഉയർത്തൽ മറ്റെല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കമാണിത്. ഇത് ജീവനക്കാരോടുള്ള സ്‌നേഹം കാരണമല്ല. പിരിഞ്ഞു പോകുന്നവര്‍ക്ക് കൊടുക്കാന്‍ പണമില്ലാത്തതിനാലാണ്. ചെറുപ്പക്കാരുടെ ജോലിയെന്ന സ്വപ്‌നം തകര്‍ത്തല്ല ചെലവ് ചുരുക്കേണ്ടതെന്നും ഷാഫി പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല കമ്മിറ്റി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. റിയാബ് ചെയര്‍മാന്‍ തലവനായ വിദഗ്‌ധ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ് സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയർത്തിയത്.

Last Updated : Nov 1, 2022, 5:44 PM IST

ABOUT THE AUTHOR

...view details