തിരുവനന്തപുരം :അഞ്ചുകൊല്ലം മുമ്പ് കുറ്റപ്പെടുത്തിയവരാണ് ഇന്ന് ഭാവനയ്ക്ക് കൈയടിച്ചതെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഐ.എഫ്.എഫ്.കെ ഉദ്ഘാടനച്ചടങ്ങിൽ ഭാവന പങ്കെടുക്കുകയും ആ നടപടി ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്‌ത സംഭവത്തിലാണ് ഇടിവി ഭാരതിനോടുള്ള ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
ഭാവനയുടെ പോരാട്ടമാണ് ജനങ്ങളെ കൊണ്ട് കൈയടിപ്പിച്ചത്. പരിഹാസങ്ങൾക്കും അപവാദങ്ങൾക്കും ഇടെയാണ് നീതി തേടിയുള്ള പോരാട്ടത്തിന്‍റെ നീണ്ട യാത്ര. ഈ പോരാട്ടത്തിൽ ഓരോ പടി കയറുന്നതും മലകയറുന്നതിന് തുല്യമായിരുന്നു. ഡബ്ല്യു.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ ആ സംഘടനയുടെ കടമയാണ്. അതിൽ വിജയം കാണുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.