കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ഡ്രൈ റൺ പൂർത്തിയായി - കൊവിഡ് വാക്‌സിന്‍ ഡ്രൈ റൺ

തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ തെരഞ്ഞെടുത്ത ആറ് ആശുപത്രികളിൽ രാവിലെ 9 മുതൽ 11 വരെയായിരുന്നു ഡ്രൈ റൺ.

Dry run of Kovid vaccine completed  dry run  covid vaccine dry run  covid 19  കൊവിഡ് വാക്‌സിന്‍ ഡ്രൈ റൺ പൂർത്തിയായി  കൊവിഡ് 19  കൊവിഡ് വാക്‌സിന്‍ ഡ്രൈ റൺ  തിരുവനന്തപുരം
സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ഡ്രൈ റൺ പൂർത്തിയായി

By

Published : Jan 2, 2021, 12:32 PM IST

Updated : Jan 2, 2021, 1:05 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ ഡ്രൈ റൺ പൂർത്തിയായി. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ തെരഞ്ഞെടുത്ത ആറ് ആശുപത്രികളിൽ രാവിലെ 9 മുതൽ 11 വരെയായിരുന്നു ഡ്രൈ റൺ. ഒരോ കേന്ദ്രത്തിലും 25 ആരോഗ്യ പ്രവർത്തകർ വീതം പങ്കാളികളായി. തിരുവനന്തപുരത്ത് പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, കാട്ടാക്കട പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, കിംസ് ആശുപത്രി എന്നിവിടങ്ങളിൽ ഡ്രൈ റൺ നടന്നു. പേരൂർക്കടയിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ, ജില്ലാ കലക്‌ടർ നവജ്യോത് ഖോസ എന്നിവർ സന്ദർശിച്ചു ക്രമീകരണങ്ങൾ വിലയിരുത്തി.

കൊവിൻ ആപ്ലിക്കേഷൻ വഴിയാണ് വാക്‌സിൻ സ്വീകരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ രജിസ്ട്രേഷൻ. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ കാത്തിരിപ്പുമുറി, ഇഞ്ചക്ഷൻ മുറി, നിരീക്ഷണ മുറി, എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. വാക്‌സിൻ സ്വീകരിക്കുന്ന വ്യക്തിയെ 30 മിനിട്ടാണ് നിരീക്ഷണത്തിൽ വയ്ക്കുക. നടപടിക്രമങ്ങൾ തിരക്കൊഴിവാക്കി സാമൂഹ്യ അകലം പാലിച്ച് കൃത്യമായി നടപ്പാക്കാനാകുമോ എന്നാണ് ഡ്രൈറൺ വഴി പരിശോധിച്ചത്.

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ഡ്രൈ റൺ പൂർത്തിയായി

ഓക്‌സ്‌ഫോര്‍ഡ് സർവകലാശാല വികസിപ്പിച്ച് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന കൊവിഷീൽഡ് വാക്‌സിനാണ് കേരളത്തിൽ വാക്‌സിന്‍ വിതരണത്തിനായി ഉപയോഗിക്കുക. ആദ്യഘട്ടത്തിൽ 3.13 ലക്ഷം പേരാണ് വാക്‌സിൻ സ്വീകരിക്കുക. സർക്കാർ - സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ എന്നിവർക്കാണ് വാക്‌സിൻ നൽകുക. വാക്‌സിനേഷന്‍റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും സംസ്ഥാനം സജ്ജമാണെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു.

Last Updated : Jan 2, 2021, 1:05 PM IST

ABOUT THE AUTHOR

...view details