കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് രണ്ടാംഘട്ട ഡ്രൈ റൺ നാളെ നടക്കും

എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടക്കുക.

സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ ഡ്രൈ റൺ നാളെ നടക്കും  രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ  ഡ്രൈ റൺ  dry run  dry run 2nd phase
സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ ഡ്രൈ റൺ നാളെ നടക്കും

By

Published : Jan 7, 2021, 2:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ ഡ്രൈ റൺ നാളെ നടക്കും. എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടക്കുക. ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. വാക്സിൻ എപ്പോൾ എത്തിയാലും വിതരണത്തിന് സംസ്ഥാനം സജ്ജമായിരിക്കെയാണ് കൂടുതൽ വിപുലമായ രണ്ടാംഘട്ട ഡ്രൈ റൺ നടപ്പാക്കുന്നത്.

ജില്ലയിലെ മെഡിക്കൽ മെഡിക്കൽ കോളജ് അല്ലെങ്കിൽ ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര /ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെ ഓരോ ജില്ലയിലും മൂന്നു കേന്ദ്രങ്ങളിലാണ് രണ്ടാംഘട്ട ഡ്രൈ റൺ നടക്കുന്നത്. രാവിലെ ഒൻപത് മുതൽ 11 വരെയാണ് പരിപാടി. 25 ആരോഗ്യപ്രവർത്തകർ വീതം ഓരോ കേന്ദ്രത്തിലും പങ്കാളികളാവും.

ജനുവരി രണ്ടിന് നാല് ജില്ലകളിലെ ആറ് കേന്ദ്രങ്ങളിൽ ഡ്രൈ റൺ വിജയകരമായി നടത്തിയിരുന്നു. 3,51,457 പേരാണ് നിലവിൽ സംസ്ഥാനത്ത് വാക്സിനേഷന് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ABOUT THE AUTHOR

...view details