തിരുവനന്തപുരം:പാറശ്ശാലയിലെ ഇഞ്ചിവിളയിൽ മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തിക്കൊന്നു. ഇഞ്ചിവിള സ്വദേശി രഞ്ജിത്താണ് (40) മരിച്ചത്. ഇന്നലെയാണ് സംഭവം.
രഞ്ജിത്തിന്റെ വീടിന് സമീപത്തെ വിവാഹസത്കാരം കഴിഞ്ഞ് സുഹൃത്തുക്കളായ റിജു, വിപിൻ, രജി, രഞ്ജിത്ത് എന്നിവർ ചേർന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യപാനത്തിനിടെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും കുപ്പി കഴുത്തിൽ കുത്തുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന വിപിൻ എന്നയാൾക്കും ഗുരുതരമായി പരിക്കേറ്റു.