കേരളം

kerala

ETV Bharat / state

മദ്യപിച്ചെത്തി ഭിന്നശേഷിക്കാരിയെ വാളുകൊണ്ട് വെട്ടി ഭര്‍ത്താവ്; യുവതിയുടെ നില ഗുരുതരം, പ്രതി പിടിയില്‍ - തോളിന് പരിക്കേറ്റ യുവതി ചികിത്സയിലാണ്

തിരുവനന്തപുരം വര്‍ക്കല രഘുനാഥപുരത്ത് ഇന്ന് (സെപ്‌റ്റംബര്‍ 23) ഉച്ചയ്‌ക്കാണ് സംഭവം. ഗുരുതരമായി തോളിന് പരിക്കേറ്റ യുവതി ചികിത്സയിലാണ്

drunk man attacked wife  drunk man attacked wife Thiruvananthapuram  Thiruvananthapuram Varkala  തിരുവനന്തപുരം വര്‍ക്കല  മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news  തോളിന് പരിക്കേറ്റ യുവതി ചികിത്സയിലാണ്  ഭിന്നശേഷിക്കാരിയെ വാളുകൊണ്ട് വെട്ടി ഭര്‍ത്താവ്
മദ്യപിച്ചെത്തി ഭിന്നശേഷിക്കാരിയെ വെട്ടി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്; യുവതിയുടെ നില ഗുരുതരം, പ്രതി പിടിയില്‍

By

Published : Sep 23, 2022, 7:04 PM IST

തിരുവനന്തപുരം: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. വര്‍ക്കല രഘുനാഥപുരം സ്വദേശി സതിയ്‌ക്കാണ് വെട്ടേറ്റത്. ഇടതുതോളിന് ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

മദ്യപിച്ചെത്തി ഭിന്നശേഷിക്കാരിയെ വാളുകൊണ്ട് വെട്ടി ഭര്‍ത്താവ്

ഇന്ന് (സെപ്‌റ്റംബര്‍ 23) ഉച്ചയ്‌ക്ക്‌ ഒന്നര മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ എത്തിയ ഭര്‍ത്താവ് സന്തോഷ് വാളുകൊണ്ട് ഭിന്നശേഷിക്കാരിയായ സതിയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. സന്തോഷ് സ്‌ത്രീയെ ആക്രമിക്കുന്ന സമയത്ത് ഇയാളുടെ അമ്മയും 11 വയസുള്ള കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

അക്രമം തടയാന്‍ ശ്രമിച്ച മകനെയും മര്‍ദിച്ചതായാണ് പരാതി. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ തുടര്‍ ചികിത്സയ്‌ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കാലിന് സ്വാധീന കുറവുള്ളയാളാണ് സതി. ഭര്‍ത്താവ് സന്തോഷിനും പോളിയോ ബാധിച്ചതിനെ തുടര്‍ന്ന് ഒരു കൈയ്‌ക്ക് സ്വാധീനമില്ല. സതിയുടെ ഇടതുതോളിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.

ABOUT THE AUTHOR

...view details