തിരുവനന്തപുരം:തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട. നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തുകയായിരുന്ന ഒരു കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നാണ് പോത്തൻകോട് വച്ച് പിടിച്ചെടുത്തത്. നൂറ് കിലോ കഞ്ചാവും ഹാഷിഷ് ഓയിലും എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടി. ഇതിന് 50 ലക്ഷത്തോളം വിലവരുമെന്നാണ് കണക്കാക്കുന്നത്.
തിരുവനന്തപുരത്ത് ഒരു കോടിയോളം രൂപയുടെ മയക്കുമരുന്ന് പിടികൂടി - പോത്തൻകോട്
നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിയ നൂറ് കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പോത്തൻകോട് വച്ച് പിടിച്ചെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്‌തു.
തിരുവനന്തപുരത്ത് ഒരു കോടിയോളം രൂപയുടെ മയക്കുമരുന്ന് പിടികൂടി
എക്സൈസ് കമ്മിഷണറുടെ പ്രത്യേക സ്ക്വാഡാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശി എൽദോ ഏബ്രഹാം, കൊല്ലം കുണ്ടറ സ്വദേശി സെബിൻ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സിഐ അനിൽകുമാറിന്‍റെ നേതൃത്യത്തിലുള്ള സംഘമാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
Last Updated : Jul 6, 2020, 1:20 PM IST