തിരുവനന്തപുരം:കഴക്കൂട്ടത്ത് ലഹരി മാഫിയയുടെ അക്രമം. സിപിഎം നേതാവിന്റെ (kazhakuttom CPM) വീട് അടിച്ചു തകർക്കുകയും വീടിന് നേരെ നാടൻ ബോംബെറിയുകയും ചെയ്തു (CPM activist Thiruvananthapuram). വാഹനവും തകർത്തു. സിപിഎം നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിനു നേരെ ഇന്നലെ (ശനിയാഴ്ച) രാത്രി 11 മണിയോടെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. (kazhakuttom Police)
ബൈക്കിൽ എത്തിയ സംഘം വാളുമായി ചാടിയിറങ്ങി വീടിന്റെ ഗേറ്റ് ചവിട്ടി പൊളിക്കുന്നത് കണ്ടതോടെ മുറ്റത്തു നിന്നിരുന്ന ഷിജു വീട്ടിൽ കയറി വാതിൽ അടച്ചു രക്ഷപ്പെടുകയായിരുന്നു. ഷിജുവിനെ കൊല്ലുമെന്ന് പോർവിളി മുഴക്കിയ സംഘം വീടിന്റെ ജനാലകൾ വെട്ടി പൊളിച്ചു. വീട്ടിനു പുറത്തെ ബഹളം കേട്ട് മുറിയില്‍ ഉറങ്ങുകയായിരുന്നു കുഞ്ഞിനെയെടുത്ത് ഷിജുവിന്റെ ഭാര്യ ശാലിനി അടുക്കളഭാഗത്തേക്ക് ഓടിയതിനാൽ ബോംബേറില്‍ പരിക്കേറ്റില്ല.