കേരളം

kerala

ETV Bharat / state

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കാതെ ഡ്രൈവിങ് സ്‌കൂളുകൾ - lockdown restrictions

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് സ്വകാര്യ വാഹനങ്ങൾക്കും ഓട്ടോ, ടാക്സി സർവീസുകൾക്കും ഇളവ് നൽകിയിട്ടും ഡ്രൈവിങ് സ്കൂളുകളെ സർക്കാർ അവഗണിക്കുന്നുവെന്നാണ് പരാതി

തിരുവനന്തപുരം വാർത്ത  ലോക്ക് ഡൗൺ നിയന്ത്രണം  ഡ്രൈവിങ് സ്‌കൂളുകൾ  lockdown restrictions  thiruvanthapuram news
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കാതെ ഡ്രൈവിങ് സ്‌കൂളുകൾ

By

Published : May 26, 2020, 3:44 PM IST

Updated : May 26, 2020, 4:58 PM IST

തിരുവനന്തപുരം:ഡ്രൈവിങ് സ്കൂളുകൾക്ക് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകാത്തതിനാൽ ഈ മേഖലയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർ ദുരിതത്തിൽ. രണ്ട് മാസമായി ഉപയോഗിക്കാതിരുന്നതിനാൽ വാഹനങ്ങൾ കേടായി. പരിശീലനത്തിനായി സജ്ജമാക്കിയിരുന്ന ഗ്രൗണ്ടുകൾ കാടുമൂടി. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് സ്വകാര്യ വാഹനങ്ങൾക്കും ഓട്ടോ, ടാക്സി സർവീസുകൾക്കും ഇളവ് നൽകിയിട്ടും ഡ്രൈവിങ് സ്കൂളുകളെ സർക്കാർ അവഗണിക്കുന്നുവെന്നാണ് പരാതി. വാഹനങ്ങളിൽ ഒരാളെ മാത്രം ഇരുത്തിയെങ്കിലും ഡ്രൈവിങ് പരിശീലിപ്പിക്കുന്നതിനുള്ള അനുമതി നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കാതെ ഡ്രൈവിങ് സ്‌കൂളുകൾ

ഡ്രൈവിങ് പഠനത്തിന് കൂടുതൽ പേർ എത്തുന്ന സമയമാണിത്. ഡ്രൈവിങ് സ്കൂൾ നടത്തുന്നവരുടെയും ജീവനക്കാരുടെയും വരുമാനം രണ്ട് മാസമായി പൂർണമായി നിലച്ചിരിക്കുകയാണ്. കൊവിഡിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ നിയന്ത്രണങ്ങളോടെയെങ്കിലും ഡ്രൈവിങ് സ്കൂളുകൾക്ക് പരിശീലനത്തിനുള്ള പ്രവർത്തനാനുമതി നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.

Last Updated : May 26, 2020, 4:58 PM IST

ABOUT THE AUTHOR

...view details