ഡ്രൈവിങ് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് തിരുമാനം ഉടനുണ്ടാകുമെന്ന് ഗതാഗത മന്ത്രി - ksrtc
പൊതു ഗതാഗതത്തിനടക്കം ലോക്ക് ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനത്തിനും ഇളവ് നൽകാൻ സർക്കാർ ആലോചിക്കുന്നത്.
തിരുവനന്തപുരം: ഡ്രൈവിങ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നു സംബന്ധിച്ച് തിരുമാനം ഉടനുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. പൊതു ഗതാഗതത്തിനടക്കം ലോക്ക് ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനത്തിനും ഇളവ് നൽകാൻ സർക്കാർ ആലോചിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് മുഖ്യമന്ത്രിയ്ക്ക് ശുപാർശ നൽകി. ലോക്ക് ഡൗണിനെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി അടുഞ്ഞ് കിടക്കുന്ന ഡ്രൈവിങ് സ്കൂൾ ജീവനക്കാരുടെ ദുരിതത്തെക്കുറിച്ച് ഇ ടി വി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു.