കേരളം

kerala

ETV Bharat / state

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം നാളെ പുനസ്ഥാപിക്കും - നഗരത്തിൽ കുടിവെള്ള വിതരണം പുനസ്ഥാപിക്കും

മൂന്നാം ഘട്ട നവീകരണം ജനുവരി 11ന് നടക്കും. ഈ ഘട്ടത്തില്‍ 86 എം എല്‍ ഡി ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം ആറു മണിക്കൂര്‍ നിര്‍ത്തിവയ്ക്കും. ഫെബ്രുവരി ഒന്നിന് നടക്കുന്ന നാലാം ഘട്ടത്തില്‍ 86 എംഎല്‍ഡി ശുദ്ധീകരണ ശാലകളുടെ പ്രവര്‍ത്തനം 16 മണിക്കൂര്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരും

Drinking water supply to Thiruvananthapuram city will be restored tomorrow  നഗരത്തിൽ കുടിവെള്ള വിതരണം നാളെ പുനസ്ഥാപിക്കും  നഗരത്തിൽ കുടിവെള്ള വിതരണം പുനസ്ഥാപിക്കും  കുടിവെള്ളം
തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം നാളെ പുനസ്ഥാപിക്കും

By

Published : Jan 5, 2020, 12:04 PM IST

തിരുവനന്തപുരം: അരുവിക്കരയിലെ പമ്പിങ് സ്റ്റേഷനില്‍ പുതിയ പമ്പുകള്‍ സ്ഥാപിച്ചതോടെ നഗരത്തിലെ കുടിവെള്ള വിതരണം നാളെ പുനസ്ഥാപിക്കും. അരുവിക്കര 86 എംഎല്‍ഡി ജലശുദ്ധീകരണ ശാലയില്‍ രണ്ടാം ഘട്ട നവീകരണം പൂര്‍ത്തിയായി. പമ്പ് ഹൗസുകളില്‍ 631 എച്ച് പി, 770 എച്ച് പി വീതം ശേഷിയുള്ള പുതിയ പമ്പുകള്‍ സ്ഥാപിച്ചു.

മൂന്നാം ഘട്ട നവീകരണം ജനുവരി 11ന് നടക്കും. ഈ ഘട്ടത്തില്‍ 86 എം എല്‍ ഡി ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം ആറു മണിക്കൂര്‍ നിര്‍ത്തിവയ്ക്കും. ഫെബ്രുവരി ഒന്നിന് നടക്കുന്ന നാലാം ഘട്ടത്തില്‍ 86 എംഎല്‍ഡി ശുദ്ധീകരണ ശാലകളുടെ പ്രവര്‍ത്തനം 16 മണിക്കൂര്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരും. നവീകരണത്തിന്‍റെ നാലു ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ അധികജലം വിതരണം ചെയ്യാന്‍ കഴിയുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details