തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് കൂട്ടി ചേര്‍ത്തുള്ള വാര്‍ഡ് വിഭജന ബില്ലിന്‍റെ കരടിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഓർഡിനന്‍സിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പ് വയ്ക്കാത്തതിനെ തുടര്‍ന്നാണ് നിയമയഭയില്‍ ബില്ല് അവതരിപ്പിച്ചത്. ഗവര്‍ണർക്ക് സമർപ്പിച്ച ഓര്‍ഡിനന്‍സിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ബില്ല് തയാറാക്കിയിരിക്കുന്നത്.
വാര്‍ഡ് വിഭജനം; കരട് ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം - ബില്ലിന്‍റെ കരടിന് മന്ത്രി സഭ അംഗീകാരം
2011 സെന്‍സസിലെ ജനസംഖ്യക്ക് ആനുപാതികമായി വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള രൂപരേഖയാണ് തയാറാക്കിയിരിക്കുന്നത്. ഒരു സെന്‍സസില്‍ രണ്ട് വട്ടം വിഭജനം പാടില്ലെന്ന ആരോപണങ്ങളും സര്‍ക്കാര്‍ തള്ളി.
2011 സെന്‍സസിലെ ജനസംഖ്യക്ക് ആനുപാതികമായി വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള രൂപരേഖയാണ് തയാറാക്കിയിരിക്കുന്നത്. ഒരു സെന്‍സെസില്‍ രണ്ട് വട്ടം വിഭജനം പാടില്ലെന്ന ആരോപണങ്ങളും സര്‍ക്കാര്‍ തള്ളി.
സംസ്ഥാനത്ത് 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 82 ഇടങ്ങളില്‍ മാത്രമാണ് വാര്‍ഡ് പുനര്‍വിഭജനം നടന്നത്. ബാക്കിയുള്ള 1118 ഇടത്തും 2001ലെ സെന്‍സസ് പ്രകാരമാണ് വാര്‍ഡുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇത് ഏകീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ഈ മാസം 30 ന് നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്. ഈ സമ്മേളനത്തില്‍ തന്നെ ബില്ല് അവതരിപ്പിച്ച് പാസാക്കാനാണ് സര്‍ക്കാര്‍ ശ്രമം.