കേരളം

kerala

ETV Bharat / state

ഡോക്‌ടർമാർക്കെതിരായ അതിക്രമം : പ്രോട്ടോക്കോള്‍ രൂപീകരണത്തിൽ കാലതാമസം, സർക്കാരിന് അന്ത്യശാസനം നൽകി ഹൈക്കോടതി - ഹൈക്കോടതി

ഡോ വന്ദന ദാസിന്‍റെ മരണത്തിന് ശേഷവും ആരോഗ്യപ്രവർത്തകർക്കെതിരെ അക്രമങ്ങൾ നടന്നെന്നും സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ളവർ സ്ഥിതി വഷളാക്കുന്നുവെന്നും ഹൈക്കോടതി

Protocol formulation  dr vandana das  highcourt  highcourt about Protocol formulation  highcourt criticized gov  സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി  ഡോക്‌ടർമാർക്കെതിരായ അതിക്രമങ്ങൾ  പ്രോട്ടോകോൾ രൂപീകരണം  ഹൈക്കോടതി  ഡോ വന്ദന ദാസിന്‍റെ മരണം
ഹൈക്കോടതി

By

Published : May 23, 2023, 4:52 PM IST

Updated : May 23, 2023, 7:18 PM IST

എറണാകുളം :പ്രതികളെ വൈദ്യപരിശോധനയ്‌ക്ക് ഹാജരാക്കുമ്പോൾ സ്വീകരിക്കേണ്ട പ്രോട്ടോക്കോള്‍ രൂപീകരണം വൈകുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിന്‍റെ മരണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് വീണ്ടും പരിഗണിക്കവെയാണ് കോടതി സർക്കാരിനെ വിമർശിച്ചത്. പ്രതികളെ വൈദ്യപരിശോധനയ്‌ക്ക് ഹാജരാക്കുമ്പോൾ സ്വീകരിക്കേണ്ട പുതിയ മാനദണ്ഡങ്ങൾ ദിവസങ്ങൾക്കകം കൊണ്ടുവരുമെന്ന് കഴിഞ്ഞ തവണ ഉന്നത പൊലീസുദ്യോഗസ്ഥർ ഹൈക്കോടതിയെ അറിച്ചിരുന്നു.

എന്നാൽ വന്ദനയുടെ മരണത്തിനുശേഷവും ഡോക്‌ടർമാർക്കെതിരെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലേയെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. അതിന് പുറമെ പ്രതികളുടെ മെഡിക്കൽ പരിശോധനയുമായി ബന്ധപ്പെട്ട പുതിയ പ്രോട്ടോക്കോള്‍ ഇതുവരെ നിലവിൽ വന്നിട്ടില്ലല്ലോ എന്നും കോടതി പരാമർശിച്ചു. വിഷയത്തിൽ അടിയന്തരമായി തന്നെ പ്രോട്ടോക്കോൾ രൂപീകരിക്കേണ്ടതാണെന്നും കോടതി സർക്കാരിന് അന്ത്യശാസനം നൽകി.

ഓർഡിനൻസ് പുറപ്പെടുവിച്ചെന്ന് സർക്കാർ : ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസ് പുറപ്പെടുവിച്ചെന്ന് സർക്കാർ അറിയിച്ചെങ്കിലും ഓർഡിനൻസിനെ കുറിച്ചല്ല തങ്ങളുടെ ആശങ്കയെന്നും പുതിയ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്‌ച പാടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. പുതിയ പ്രോട്ടോക്കോള്‍ സംബന്ധിച്ച് ഡോക്‌ടർമാർ, ജുഡീഷ്യൽ ഓഫിസർമാർ എന്നിവരുടെ അഭിപ്രായങ്ങളും പരിഗണിക്കണം. എന്തുകൊണ്ടാണ് ഇതുവരെ പ്രതികളെ ഹാജരാക്കുമ്പോൾ സ്വീകരിക്കേണ്ട പ്രോട്ടോക്കോളിനെപ്പറ്റി ഡോക്‌ടർമാരോടും, ജുഡീഷ്യൽ ഓഫിസർമാരോടും സർക്കാർ ചർച്ച ചെയ്യാത്തതെന്നും കോടതി ചോദിച്ചു.

ക്രിമിനൽ നീതി നിർവഹണ സംവിധാനത്തിന്‍റെ ഭാഗമായി ഒരാളെ ഹാജരാക്കുമ്പോഴുള്ള വിഷയമാണ് ഹൈക്കോടതി നിലവിൽ പരിഗണിക്കുന്നത്. സ്വകാര്യ വ്യക്തികൾ ഡോക്‌ടർമാരെ ആക്രമിക്കുന്നതുമായി ഇതിന് ബന്ധമില്ലെന്നും കോടതി അറിയിച്ചു. കൂടാതെ കുട്ടിക്കുറ്റവാളി മജിസ്ട്രേറ്റിനെ ആക്രമിച്ച സംഭവത്തിൽ കുട്ടിയുടെ പക്കൽ ആയുധം ഉണ്ടായതെങ്ങനെയെന്നും കോടതി ചോദ്യമുയർത്തി. പ്രോട്ടോക്കോൾ കൂടാതെ വന്ദനയുടെ കുടുംബത്തിന് നഷ്‌ട പരിഹാരമാവശ്യപ്പെട്ടുള്ള ഹർജിയും കോടതിയുടെ മുന്നിൽ എത്തിയിരുന്നു. ബോട്ട് ദുരന്തത്തിലുൾപ്പടെ നഷ്‌ടപരിഹാരം കൊടുത്തിട്ടുണ്ടെന്നും വന്ദനയുടെ കാര്യത്തിൽ സർക്കാർ വിവേചനം കാട്ടുകയാണെന്നും ഹർജിക്കാരൻ വാദിച്ചു.

also read :വേദനയായി രഞ്ജിത്, കണ്ണുകൾ ദാനം ചെയ്‌തു: തീ അണയ്‌ക്കാനുള്ള സജ്‌ജീകരണങ്ങളും കെട്ടിടത്തിന് എൻഒസിയും ഇല്ലായിരുന്നുവെന്ന് ഫയർഫോഴ്‌സ് മേധാവി

നഷ്‌ടപരിഹാരം സർക്കാർ വിഷയം : പൊതുതാത്‌പര്യ ഹർജി ഇക്കാര്യത്തിൽ പരിഗണിക്കാൻ നിയമപരമായ പ്രശ്‌നങ്ങളുണ്ടെന്നും മരിച്ചയാളുടെ ബന്ധപ്പെട്ടവർ സമീപിച്ചാൽ ഹർജി പരിഗണിക്കാമെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പൊതുതാത്പര്യ ഹർജി പ്രാഥമികമായി നിൽക്കില്ല. നഷ്‌ടപരിഹാരം നൽകൽ സർക്കാരിന്‍റെ നയപരമായ വിഷയമാണെന്നും കോടതി അറിയിച്ചു.

also read :ഡോ.വന്ദന ദാസ് കൊലപാതകം: കുടുംബത്തിന് നഷ്‌ടപരിഹാരമാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടിസ്

ഇത് കാട്ടുനീതി :ഇപ്പോൾ നടക്കുന്നത് കാട്ടുനീതിയാണ്. ഇനിയൊരു ആക്രമണത്തിന് കാത്തിരിക്കാൻ ആവില്ല. സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ളവർ സ്ഥിതി വഷളാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. പ്രോട്ടോക്കോള്‍ രൂപീകരണത്തില്‍ കാലതാമസം പാടില്ല. കോടതി കേസ് എടുത്തതിന് ശേഷം ഡോക്‌ടർമാരും നഴ്‌സുമാരും ആക്രമിക്കപ്പെട്ട മൂന്ന് സംഭവങ്ങൾ ഉണ്ടായി. നേരത്തെ എടുത്ത കേസുകളിൽ കർശന നടപടി വേണം. ഈ നില തുടർന്നാൽ ആരോഗ്യ മേഖല തകരും. ആക്രമണങ്ങളെ ഒരാൾ പോലും ന്യായീകരിക്കരുതെന്നും കോടതി പറഞ്ഞു. അതേസമയം കോടതിക്കെതിരായ സമൂഹമാധ്യമ ആക്രമണങ്ങൾ തുടരുന്നുവെന്ന് ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചു. വിഷയത്തിൽ ജുഡീഷ്യൽ ഓഫിസർമാരുടെയും കെജിഎംഒഎയുടെയും കക്ഷി ചേരൽ അപേക്ഷകൾ അനുവദിച്ച കോടതി കേസ് മറ്റന്നാളത്തേക്ക് മാറ്റി.

Last Updated : May 23, 2023, 7:18 PM IST

ABOUT THE AUTHOR

...view details