തിരുവനന്തപുരം: ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്തി. ഡോ. പ്രകാശന്‍ പി.പി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമാകും. നിലവിലുള്ള ഒഴിവിലേക്ക് ഡോ. പ്രകാശന്‍ പി.പി യെ നിയമിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം. ഇത് സംബന്ധിച്ച ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറും.
ഡോ. പ്രകാശന്‍ പി പി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗമാകും; ഇന്നത്തെ മന്ത്രിസഭ യോഗ തീരുമാനങ്ങള്‍ ഇങ്ങനെ - ഇന്നത്തെ പ്രധാന വാര്‍ത്ത
നിലവിലുള്ള ഒഴിവിലേക്ക് ഡോ. പ്രകാശന്‍ പി.പി യെ നിയമിക്കാനാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം
തൃശൂര്‍ ചെറുതുരുത്തി പുതുശ്ശേരി സ്വദേശിയായ ഡോ. പ്രകാശന്‍ പി.പി പട്ടാമ്പി ഗവണ്‍മെന്‍റ് കോളജിലെ മലയാള വിഭാഗം അസോഷ്യയേറ്റ് പ്രൊഫസറാണ്. ഇലക്ട്രോണിക് മാധ്യമം മുഖേന സമന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് 1973 ലെ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ സെക്ഷന്‍ 62, 91 എന്നീ വകുപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വെളിയാംകല്ല് റെഗുലേറ്റര്‍ കം ബ്രിഡ്‌ജിന്‍റെ രണ്ടാം ഘട്ടം പുനരുദ്ധാരണവും ഭാരതപുഴയക്ക് കുറുകെയുള്ള തൃത്താലയിലെ വെളിയാംകല്ല് റെഗുലേറ്റര്‍ കം ബ്രിഡ്‌ജിന്‍റെ രണ്ടാം ഘട്ടം പുനരുദ്ധാരണവും തകര്‍ന്ന സംരക്ഷണഭിത്തിയുടെ പുഃനര്‍നിര്‍മാണവും നടത്തുന്നതിന് 33.4 കോടി രൂപ അധിക ധനാനുമതിയായി യോഗത്തില്‍ അനുവദിച്ചു.