തിരുവനന്തപുരം:സാമൂഹ്യ സുരക്ഷാമിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടർ സ്ഥാനത്തുനിന്നും ഡോ. മുഹമ്മദ് അഷീലിനെ മാറ്റി. അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാതിനെ തുടർന്നാണ് മാറ്റം. ആരോഗ്യ വകുപ്പിലെ അസി.സർജനാണ് മുഹമ്മദ് അഷീൽ. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജിനാണു പകരം ചുമതല.
ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്താണ് സാമൂഹ്യ സുരക്ഷാമിഷന്‍ തലപ്പത്ത് ഡപ്യൂട്ടേഷനിൽ അഷീലിനെ നിയമിച്ചത്. അദ്ദേഹത്തിൻ്റെ കൂടി ആവശ്യം പരിഗണിച്ചാണ് സർക്കാർ ആരോഗ്യ വകുപ്പിലേക്ക് മാറ്റം നൽകിയിരുന്നത്.