തിരുവനന്തപുരം: കേരളത്തിൽ അതിവേഗ ഗതാഗതസംവിധാനം അനിവാര്യമെന്ന് സിൽവർലൈൻ സംവാദത്തിൽ പദ്ധതിയെ അനുകൂലിക്കുന്ന ഡോക്‌ടർ കുഞ്ചെറിയ പി ഐസക്. റോഡ് ഗതാഗതത്തിനും ദേശീയപാത വികസനത്തിനും പരിമിതികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഏറ്റവും വേഗത്തിൽ ഓടുന്ന ട്രെയിനുകൾക്ക് പോലും 60 കിലോമീറ്റർ വേഗം മാത്രമാണുള്ളത്. ജനശതാബ്‌ദിയോ രാജധാനിയോ മാത്രം കേരളത്തിൻ്റെ ആവശ്യത്തിന് പോരാ. എല്ലാ സൗകര്യങ്ങളോടും കൂടിയ ഗതാഗതം ഒരുക്കിയാൽ വരുമാനം വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.