തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ രോഗമില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സർക്കാർ സർക്കുലറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികളെ എയർപോർട്ടിൽ തടയരുത്. ഇത്തരത്തിൽ യാത്രാവിലക്ക് ഏർപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നടപടി അപരിഷ്കൃതമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തടയരുത്: പിണറായി വിജയന്‍ - കേന്ദ്ര മന്ത്രി വി. മുരളിധരൻ
വിദേശത്ത് കുടുക്കിയ മലയാളികളുടെ പ്രശ്നം ചർച്ച ചെയ്യാൻ നിയമസഭ പ്രമേയം പാസാക്കും. വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും കെ.വി അബ്ദുല്‍ ഖാദറിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി
![നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തടയരുത്: പിണറായി വിജയന്‍ തിരുവനന്തപുരം നിയമസഭ തിരുവനന്തപുരം വാർത്തകൾ മുഖ്യമന്ത്രി കേന്ദ്ര മന്ത്രി വി. മുരളിധരൻ മുഖ്യമന്ത്രി പിണറായി വിജയൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6367813-thumbnail-3x2-dkgd.jpg)
കേന്ദ്രത്തിനെതിരെ മുഖ്യ മന്ത്രി പിണറായി
മുഖ്യമന്ത്രി പിണറായി വിജയൻ
വിദേശത്ത് കുടുക്കിയ മലയാളികളുടെ പ്രശ്നം ചർച്ച ചെയ്യാൻ നിയമസഭ പ്രമേയം പാസാക്കും. വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും കെ.വി അബ്ദുല്‍ ഖാദറിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി. കേന്ദ്രത്തിന്‍റെ യാത്രാവിലക്കിനെതിരെ പ്രമേയം പാസാക്കിയാൽ അതിനെ പിന്തുണക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ കേന്ദ്ര മന്ത്രി വി. മുരളിധരനുമായി ബന്ധപ്പെടുകയും വിദേശകാര്യ സെക്രട്ടറിക് കത്തയച്ചതായും ചെന്നിത്തല പറഞ്ഞു.
Last Updated : Mar 11, 2020, 2:49 PM IST