ഹോം നഴ്‌സുമാരെ തടയരുതെന്ന് ലോക്‌നാഥ് ബെഹ്റ - തിരുവനന്തപുരം
ജോലിക്ക് പോകുന്ന ഹോം നഴ്‌സുമാരെ തടഞ്ഞ് പൊലീസ് തിരിച്ചയച്ച സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്നാണ് ലോക്‌നാഥ് ബെഹ്റയുടെ പ്രതികരണം.
ഹോം നഴ്‌സുമാരെ തടയരുതെന്ന് ലോക്‌നാഥ് ബെഹ്റ
തിരുവനന്തപുരം: ജോലിക്ക് പോകുന്ന ഹോം നഴ്‌സുമാരെ തടയരുതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ. ഹോം നഴ്‌സുമാരെ തടഞ്ഞ് പൊലീസ് തിരിച്ചയച്ച സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു. ഹോം നഴ്‌സുമാർ തിരിച്ചറിയൽ കാർഡോ അവർ പരിചരിക്കുന്ന രോഗികളുടെ അപേക്ഷയോ കാണിച്ചാൽ അവരെ യാത്ര തുടരാൻ അനുവദിക്കണമെന്ന് ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഹോം നഴ്‌സുമാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയരുതെന്നും പൊലീസ് മേധാവി തിരുവനന്തപുരത്ത് നിർദ്ദേശിച്ചു.