ഡോളർ കടത്ത്; കസ്റ്റംസ് നീക്കത്തിന് എതിരെ സ്‌പീക്കറുടെ ഓഫീസ് - സ്‌പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ
സ്‌പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്യാനുള്ള നീക്കം ചോദ്യം ചെയ്‌ത് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് നോട്ടീസ് അയച്ചു
ഡോളർ കടത്ത്; കസ്റ്റംസ് നീക്കത്തിന് എതിരെ സപീക്കറുടെ ഓഫീസ്
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്‌പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസ് നീക്കത്തിന് തടയിട്ട് സ്‌പീക്കറുടെ ഓഫീസ്. നിയമസഭാ പരിധിയിൽ വരുന്ന ഒരു അംഗത്തിന് നോട്ടീസ് അയക്കണം എങ്കിൽ സ്‌പീക്കറുടെ അനുമതി വേണം. ഇക്കാര്യം ഓർമ്മിപ്പിച്ച് നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്‌ണൻ കസ്റ്റംസിന് നോട്ടീസ് അയച്ചു. നിയമസഭ സെക്രട്ടറിയുടെ നടപടിയിൽ കസ്റ്റംസ് നിയമോപദേശം തേടും.
Last Updated : Jan 6, 2021, 10:47 PM IST