തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ ഡോളർ കടത്ത് കേസ് സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന നോട്ടീസ് സ്‌പീക്കർ തള്ളിയതോടെ സഭാ കവാടത്തിൽ സമാന്തര നിയമസഭയുമായി പ്രതിപക്ഷം. എൻ. ഷംസുദ്ദീൻ എംഎൽഎ സ്‌പീക്കറായി അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പിടി തോമസിനെ ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ നടപടി ഭരണാഘടന ലംഘനമാണെന്നും രാജി വച്ച് അന്വേഷണം നേരിടണമെന്നും തോമസ് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം
ഡിപ്ലോമാറ്റിക് ബാഗേജ് വഴി എന്തിന് പൊതി കൊണ്ടുപോയെന്ന് മുഖ്യമന്ത്രി വ്യകത്മാക്കണമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കൺഫൻഷൻ സ്റ്റേറ്റ്‌മെന്‍റിന് സമാനമായ മൊഴിയാണ് പ്രതികളുടേത്. തട്ടിപ്പുകേസിൽ പ്രതിയായ ഒരു സ്ത്രീയുടെ മൊഴിയിലാണ് ഉമ്മൻ ചാണ്ടിക്ക് എതിരെ കേസെടുത്തത്. പിണറായിക്കും ഉമ്മൻ ചാണ്ടിക്കും രണ്ടു നീതിയാണോ എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. മടിയിൽ കനമില്ലെങ്കിൽ മുഖ്യമന്ത്രി എന്തിന് ഭയക്കണമെന്നായിരുന്നു കെ.കെ. രമയുടെ ചോദ്യം.