കേരളം

kerala

ETV Bharat / state

ജില്ലാ ഗെയിംസ് ഫെസ്റ്റിവൽ പാറശാലക്ക് ചാമ്പ്യൻഷിപ്പ് - ജില്ലാ ചാമ്പ്യന്‍ഷിപ്പ്

ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തിൽ പാറശ്ശാല ബ്ലോക്ക് വിജയിക്കുകയും വാമനപുരം ബ്ലോക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ജില്ലാ ചാമ്പ്യന്‍ഷിപ്പ് പാറശാലക്ക്

By

Published : Feb 13, 2019, 1:13 AM IST

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഗെയിംസ് ഫെസ്റ്റിവലിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലും ഗവൺമെന്‍റ് ഹൈസ്കൂളിലും നടന്ന ഫെസ്റ്റിവലിന്‍റെ സമാപന സമ്മേളനവും സമ്മാനദാനവും ഡോ.എ സമ്പത്ത് എംപി ഉദ്ഘാടനം ചെയ്തു.

ജില്ലാ ചാമ്പ്യന്‍ഷിപ്പ് പാറശാലക്ക്

സന്തോഷ് ട്രോഫി മുൻ വൈസ് ക്യാപ്റ്റൻ സീസൺ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ മധു അധ്യക്ഷത വഹിച്ച യോഗത്തിൽ സ്വാഗതസംഘം ജനറൽ കൺവീനറും ജില്ലാ പഞ്ചായത്ത് മെമ്പറുമായ വിജു മോഹൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. കെ.എൻ ഹരിലാൽ, നെടുമങ്ങാട് മുനിസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, അഡീഷണല്‍ ഡെവലപ്മെന്‍റ് കമ്മീഷണർ പി.കെ അനൂപ് എന്നിവർ സംസാരിച്ചു.

യോഗത്തിൽ വച്ച് കായികതാരങ്ങളായ ആയ സീസൺ, പൂവച്ചൽ സ്വദേശികളായ ശ്രീദേവി, സുബിൻ എന്നിവരെ ആദരിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത് നന്ദിയും പറഞ്ഞു.ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരത്തിൽ പാറശ്ശാല ബ്ലോക്ക് വിജയിക്കുകയും വാമനപുരം ബ്ലോക്ക് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

ഫുട്ബോൾ മത്സരത്തിൽ പാറശാല ബ്ലോക്ക് അതിയന്നൂർ ബ്ലോക്കിനെ ഫൈനലിൽ പരാജയപ്പെടുത്തി. കബഡി മത്സരത്തിൽ പറശാല ബ്ലോക്ക് വർക്കല ബ്ലോക്കിനെ പരാജയപ്പെടുത്തി ഫൈനലിൽ വിജയികളായി. വോളിബോൾ ഫൈനലിൽ നെടുമങ്ങാട് ബ്ലോക്ക് പാറശാല ബ്ലോക്കിനെ പരാജയപ്പെടുത്തി വിജയികളായി. ജില്ലാ ഗെയിംസ് ഫെസ്റ്റിവൽ ഉദ്ഘാടനത്തിന് നടന്ന മാർച്ച് പാസ്റ്റിൽ ഏറ്റവും നല്ല മാർച്ച് പാസ്റ്റിന് നെടുമങ്ങാട് ബ്ലോക്കിനെ തിരഞ്ഞെടുത്തു. വിജയികൾക്കുള്ള സമ്മാനം ദാനം സന്തോഷ് ട്രോഫി കേരള ഫുട്ബാൾ ടീം ക്യാപറ്റൻ എസ്. സീസൺ, സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. കെ.എൻ.ഹരിലാൽ എന്നിവർ നിർവ്വഹിച്ചു

.

ABOUT THE AUTHOR

...view details