തിരുവനന്തപുരം: ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പ്രതിഷേധത്തിന്‍റെ ഭാഗമായി മെഡിക്കൽ വിദ്യാർഥികൾ ഇന്ന് പഠിപ്പുമുടക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിന് മുന്നിൽ മെഡിക്കൽ വിദ്യാർഥികൾ നിരാഹാര സമരവും ആരംഭിച്ചു. ബില്ലിനെതിരെ മെഡിക്കൽ വിദ്യാർഥികൾ കഴിഞ്ഞ ദിവസം രാജ്ഭവന് മുന്നിൽ നിരാഹാരസമരം സംഘടിപ്പിച്ചിരുന്നു. ഇത് പിന്നീട് മെഡിക്കൽ കോളജുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജിലെ നിരാഹാരസമരത്തിന് പിന്തുണയറിച്ച് രക്ഷിതാക്കളും എത്തിച്ചേര്‍ന്നു. രോഗികളെ ബുദ്ധിമുട്ടിക്കാത്ത തരത്തിൽ സമരം ശക്തമാക്കാനാണ് തീരുമാനം.
ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ പ്രതിഷേധം ശക്തം - nmc bill
തിരുവനന്തപുരം മെഡിക്കൽ കോളജിന് മുന്നിൽ മെഡിക്കൽ വിദ്യാർഥികൾ നിരാഹാര സമരം ആരംഭിച്ചു
ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ പ്രതിഷേധം ശക്തം
തുടർ സമരപരിപാടികൾ ഞായാറാഴ്‌ച ആലുവയിൽ ചേരുന്ന ഐഎംഎ എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റി യോഗം ചർച്ച ചെയ്‌ത് തീരുമാനിക്കും. വിദ്യാർഥി വിഭാഗമായ എംഎസ്എന്‍ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം രാജ്യസഭ അംഗീകാരം നൽകിയ നൽകിയ ബില്ലിൽ ഭേദഗതികൾ ഉണ്ടായിട്ടുപോലും കാര്യമായ ഒരു മാറ്റത്തിനും തയ്യാറാകാത്ത നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഐഎംഎ വ്യക്തമാക്കി.