തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്‍റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെന്‍ററിലെ ഒബ്സർവേഷൻ വിഭാഗത്തിലാണ് അദ്ദേഹത്തിന്‍റെ ചികിത്സ നടക്കുന്നത്. ന്യൂറോളജി വിഭാഗമടക്കമുള്ള വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് വി.എസ്. ചെസ്റ്റ് ഇൻഫക്ഷൻ ഉള്ളതിനാൽ സന്ദർശകർക്ക് കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
വി.എസിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്‌ടർമാർ
വി.എസിന്‍റെ ആരോഗ്യനിലയെക്കുറിച്ച് അറിയാൻ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആശുപത്രിയിലെത്തിയിരുന്നു
vs
വി.എസിന്‍റെ ആരോഗ്യനിലയെക്കുറിച്ച് അറിയാൻ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ആശുപത്രിയിലെത്തിയിരുന്നു. വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നതായും ചെസ്റ്റ് ഇൻഫക്ഷൻ പ്രതിരോധിക്കാൻ ആന്‍റിബയോട്ടിക്കുകൾ നൽകുന്നതായും ഡോക്ടർമാർ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്നാണ് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.