കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണില്ല; നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് എല്‍ഡിഎഫ് - സമ്പൂർണ ലോക്ക് ഡൗൺ കേരള

ഒക്ടോബർ പകുതിയോടെ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കണക്ക് 15,000ത്തിൽ എത്തിയേക്കാം. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും പ്രോട്ടോകോൾ ലംഘനത്തിന് പിഴ തുക കൂട്ടാനും യോഗത്തിൽ തീരുമാനമായി.

ldf decision on lock down kerala  complete lock down kerala  സമ്പൂർണ ലോക്ക് ഡൗൺ കേരള  ഇടതുമുന്നണി സമ്പൂർണ ലോക്ക് ഡൗൺ
ഇടതുമുന്നണി

By

Published : Sep 29, 2020, 7:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്ന് ഇടതുമുന്നണി യോഗത്തിൽ തീരുമാനം. കൊവിഡ് വ്യാപനം ചെറുക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കും. രണ്ടാഴ്‌ച കൂടി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗവ്യാപനം കുറയുന്നില്ലെങ്കിൽ ലോക്ക് ഡൗണിനെക്കുറിച്ച് ചർച്ച ചെയ്യാമെന്ന് യോഗത്തിൽ തീരുമാനിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിന് പിഴ തുക കൂട്ടാനും തീരുമാനമായി. ഒക്ടോബർ പകുതിയോടെ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കണക്ക് 15,000ത്തിൽ എത്തിയേക്കാം. വൈറസ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ഇടതുമുന്നണി നിശ്ചയിച്ചിരുന്ന എല്ലാ സമര-പൊതുപരിപാടികളും മാറ്റിവയ്ക്കുമെന്നും എൽഡിഎഫ് അറിയിച്ചു.

സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗണില്ല; നിയന്ത്രണങ്ങൾ കർശനമാക്കും

ABOUT THE AUTHOR

...view details