കേരളം

kerala

ETV Bharat / state

DNA test result|ദത്ത് വിവാദം:  ഡി.എൻ.എ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും - KSCCW

പരിശോധനാ ഫലം ലഭ്യമാകുന്നതോടെ (DNA test result) കുഞ്ഞ് തന്‍റേത് തന്നെയെന്ന അനുപമയുടെ വാദത്തിന് (Anupama case) വ്യക്തത വരും (Adoption controversy). കേസ് 30നാണ് വീണ്ടും കോടതി പരിഗണിക്കുന്നത്.

ഡി.എൻ.എ പരിശോധനാ ഫലം ഇന്ന്  DNA test result  Anupama case  അനുപമ കേസ്  ദത്ത് വിവാദം  Adoption controversy  അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവം  KSCCW  ശിശുക്ഷേമ സമിതി
Adoption controversy| DNA test result| ദത്ത് വിവാദത്തിൽ ഡി.എൻ.എ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

By

Published : Nov 23, 2021, 10:50 AM IST

Updated : Nov 23, 2021, 1:30 PM IST

തിരുവനന്തപുരം:അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ (Adoption controversy) ഡി.എന്‍.എ പരിശോധന ഫലം (DNA test result) ഇന്ന് വൈകിട്ടോടെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് ലഭിച്ചേക്കും. അനുപമയുടെ പരാതിയിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ടും ഡി.എന്‍.എ ഫലവും ഈ മാസം 29ന് തിരുവനന്തപുരം കുടുംബകോടതിയില്‍ സമര്‍പ്പിക്കും.

പരിശോധന ഫലം ലഭ്യമാകുന്നതോടെ കുഞ്ഞ് തന്‍റേത് തന്നെയെന്ന അനുപമയുടെ വാദത്തിന് (Anupama case) വ്യക്തത വരും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ കോടതികള്‍ക്കോ മാത്രമേ ഡി.എന്‍.എ പരിശോധനാ ഫലം കൈമാറാവൂ എന്നാണ് നിയമം. കേസ് 30നാണ് വീണ്ടും കോടതി പരിഗണിക്കുന്നത്.

READ MORE:Adoption Controversy | അനുപമയുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചു ; പരിശോധനാഫലം രണ്ട്‌ ദിവസത്തിനകം

കേസില്‍ തെളിവ് നശിപ്പിക്കുന്നതായാണ് അനുപമയുടെ ആരോപണം. ആരോപണ വിധേയരെ തന്നെയാണ് കുഞ്ഞിന്‍റെ സംരക്ഷണം ഏല്‍പ്പിച്ചത്. കുഞ്ഞിനെ കടത്തിയതില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും അനുപമ പറഞ്ഞു.

അതേസമയം അനുപമ ശിശുക്ഷേമ സമിതിക്ക് (KSCCW) മുന്നില്‍ നടത്തുന്ന സമരം തുടരുകയാണ്. ആന്ധ്രയില്‍ നിന്ന് തിരികെയെത്തിച്ച കുഞ്ഞിപ്പോള്‍ നിര്‍മലാ ഭവന്‍ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നല്‍കിയിരുന്നുവെങ്കിലും ഇത് നിലവില്‍ അനുവദിച്ചിട്ടില്ല.

Last Updated : Nov 23, 2021, 1:30 PM IST

ABOUT THE AUTHOR

...view details