കേരളം

kerala

ETV Bharat / state

ആനാട് സുനിത വധക്കേസ് : 9 വര്‍ഷത്തിന് ശേഷം സ്ഥിരീകരണത്തിന് ഡിഎന്‍എ പരിശോധന - ഡിഎന്‍എ

2013 ഓഗസ്റ്റ് 3നാണ് ആനാട് വേങ്കവിള വേട്ടമ്പളളി സ്വദേശിനിയായ സുനിതയെ ഭര്‍ത്താവ് ജോയ് ആന്‍റണി മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്നത്. സെപ്‌റ്റിക് ടാങ്കില്‍ തള്ളിയ സുനിതയുടെ ശരീര അവശിഷ്‌ടങ്ങള്‍ പൊലീസ് കണ്ടെത്തുകയും കൊല്ലപ്പെട്ടത് സുനിതയാണെന്ന് ഉറപ്പിക്കുകയും ചെയ്‌തു. എന്നാല്‍ ശാസ്‌ത്രീയമായ തെളിവുകളൊന്നും പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല

Anad Sunitha murder case  DNA samples send to test  DNA samples send to test in Anad Sunitha murder  ആനാട് സുനിത കൊലക്കേസ്  9 വര്‍ഷത്തിന് ശേഷം ഡിഎന്‍എ പരിശോധന  ഡിഎന്‍എ പരിശോധന  ആനാട് വേങ്കവിള വേട്ടമ്പളളി  ജോയ് ആന്‍റണി  ഡിഎന്‍എ പരിശോധന  ഡിഎന്‍എ  ഡിഎന്‍എ പരിശോധന ഫലം
ആനാട് സുനിത കൊലക്കേസ്; കൊല്ലപ്പെട്ടത് സുനിതയാണെന്ന് ഉറപ്പിക്കാന്‍ 9 വര്‍ഷത്തിന് ശേഷം ഡിഎന്‍എ പരിശോധന

By

Published : Nov 25, 2022, 8:33 PM IST

തിരുവനന്തപുരം : ആനാട് വേങ്കവിള വേട്ടമ്പളളി സ്വദേശിനിയായ സുനിതയെ ചുട്ടുകൊന്ന കേസില്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മക്കളുടെ രക്ത സാമ്പിളുകൾ ശേഖരിച്ചു. കൊല്ലപ്പെട്ടത് സുനിത തന്നെയാണോ എന്ന് തിരിച്ചറിയുന്നതിനാണ് മക്കളായ ജോമോൾ, ജീനമോൾ എന്നിവരുടെ രക്ത സാമ്പിളുകൾ കോടതിയുടെ മേൽനോട്ടത്തിൽ ശേഖരിച്ചത്. പരിശോധനയ്ക്കായി ഇവരുടെ രക്ത സാമ്പിളുകള്‍ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു. കേസിലെ നിര്‍ണായക സാക്ഷികള്‍ കൂടിയാണ് ജോമോളും ജീനമോളും.

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അസിസ്റ്റന്‍റ് സർജൻ ഡോ. ജോണി എസ് പെരേരയാണ് കോടതി മുറിക്കുള്ളിൽ വച്ച് സുനിതയുടെ മക്കളുടെ രക്തം ശേഖരിച്ചത്. കേസിലെ സുപ്രധാന ശാസ്‌ത്രീയ തെളിവായ ഡിഎന്‍എ പരിശോധനാഫലം കേസിൽ നിർണായകമാണ്. എന്നാല്‍ അന്വേഷണ വേളയിൽ പൊലീസ് അത് ശേഖരിച്ചിരുന്നില്ല.

പൊലീസിന്‍റെ ഭാഗത്തുവന്ന ഈ ഗുരുതര വീഴ്‌ച പരിഹരിക്കാനാണ് കൊല്ലപ്പെട്ട സുനിതയുടെ മക്കളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചത്. ആറാം അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ വിഷ്‌ണു ആണ് ഉത്തരവിട്ടത്. 2013 ഓഗസ്റ്റ് 3നാണ് ഭര്‍ത്താവ് സുനിതയെ മണ്ണെണ്ണ ഒഴിച്ച് ചുട്ടുകൊന്നത്.

സ്‌ത്രീധനം വാങ്ങി മറ്റൊരു വിവാഹം കഴിക്കാനായി പ്രതി ജോയ് ആന്‍റണി തന്‍റെ മൂന്നാം ഭാര്യയായ സുനിതയെ ചുട്ടുകൊന്ന് മൂന്ന് കഷ്‌ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തളളിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സംഭവം നടന്ന് രണ്ട് ആഴ്‌ചകള്‍ക്ക് ശേഷം സുനിതയുടെ ശരീര അവശിഷ്‌ടങ്ങള്‍ ജോയ്‌ ആന്‍റണിയുടെ വീട്ടിലെ സെപ്‌റ്റിക് ടാങ്കില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച അന്നത്തെ നെടുമങ്ങാട് സിഐ എസ് സുരേഷ് കുമാര്‍, കൊല്ലപ്പെട്ടത് സുനിത തന്നെയാണെന്ന് സ്ഥാപിച്ചിരുന്നെങ്കിലും ഒരു ശാസ്‌ത്രീയ തെളിവും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല.

ശാസ്‌ത്രീയ തെളിവ് ഇല്ലാത്തിടത്തോളം 'സുനിത ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നു' എന്ന പ്രതിഭാഗത്തിന്‍റെ വാദം വിജയിക്കുമെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കൊല്ലപ്പെട്ട സുനിതയുടെ ശരീര അവശിഷ്‌ടങ്ങള്‍ ഇപ്പോഴും ഫോറന്‍സിക് ലാബില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അവ സുനിതയുടെ മക്കളുടെ ഡിഎന്‍എയുമായി ഒത്ത് ചേരുമോ എന്ന് പരിശോധിയ്ക്കാന്‍ അനുവദിയ്ക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടത്. പ്രതിഭാഗത്തിന്‍റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് കോടതി, സുനിതയുടെ മക്കളോട് കോടതിയിൽ നേരിട്ട് ഹാജരായി ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യമായ രക്ത സാമ്പിള്‍ നല്‍കാന്‍ നിര്‍ദേശിച്ചത്.

കുട്ടികളുടെ രക്ത സാമ്പിൾ ശേഖരിച്ച് ഹാജരാക്കാൻ തിരുവനന്തപുരം ജനറൽ ആശുപത്രി സൂപ്രണ്ടിനോട് കോടതി നിർദേശം നൽകിയിരുന്നു. പ്രതിയ്ക്ക് വേണ്ടി ക്ലാരന്‍സ് മിറാന്‍ഡയും പ്രോസിക്യൂഷനുവേണ്ടി എം സലാഹുദ്ദീനുമാണ് ഹാജരായത്.

ABOUT THE AUTHOR

...view details